Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightശാരീരിക അവശതകളിൽ...

ശാരീരിക അവശതകളിൽ തളരാതെ ഡോക്ടറേറ്റ് നേടിയ സഫീന ടീച്ചറെ ആദരിച്ചു

text_fields
bookmark_border
ശാരീരിക അവശതകളിൽ തളരാതെ ഡോക്ടറേറ്റ് നേടിയ സഫീന ടീച്ചറെ ആദരിച്ചു
cancel
camera_alt

ശാ​രീ​രി​ക അ​വ​ശ​ത​ക​ളി​ൽ ത​ള​രാ​തെ ഡോ​ക്ട​റേ​റ്റ് നേ​ടി​യ സ​ഫീ​ന ടീ​ച്ച​ർ​ക്ക് കെ.​എ.​എം.​എ​യു​ടെ ഉ​പ​ഹാ​രം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ത​മീ​മു​ദ്ദീ​ൻ, മു​ൻ സം​സ്ഥാ​ന അ​റ​ബി​ക് സ്പെ​ഷ്യ​ൽ ഓ​ഫി​സ​ർ എം. ​ഇ​മാ​മു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കു​ന്നു

കി​ളി​മാ​നൂ​ർ: നാ​ലാം ക്ലാ​സ് വ​രെ മാ​ത്രം സ്കൂ​ളി​ൽ പ​ഠി​ച്ച്, തു​ട​ർ​ന്ന് ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളെ തോ​ൽ​പ്പി​ച്ച് അ​ധ്യാ​പി​ക​യാ​വു​ക​യും അ​റ​ബി​ക് സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടു​ക​യും ചെ​യ്ത അ​ധ്യാ​പി​ക​യെ കെ.​എ.​എം.​എ ആ​ദ​രി​ച്ചു.

ക​ല്ല​റ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ അ​റ​ബി​ക് അ​ധ്യാ​പി​ക​യും മ​ല​പ്പു​റം കു​റ്റ്യാ​ടി സ്വ​ദേ​ശി​യു​മാ​യ സ​ഫീ​ന​യെ​യാ​ണ് കെ.​എ.​എം.​എ കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ല ക​മ്മി​റ്റി ആ​ദ​രി​ച്ച​ത്. ശാ​രീ​രി​ക അ​വ​ശ​ത​ക​ൾ മൂ​ലം നാ​ലാം ക്ലാ​സി​നു​ശേ​ഷം ഇ​വ​ർ​ക്ക് സ്കൂ​ളി​ൽ പ​ഠി​ക്കാ​നാ​യി​ല്ല. പ​നി​യു​ടെ രൂ​പ​ത്തി​ൽ വ​ന്ന പോ​ളി​യോ പ്ര​തീ​ക്ഷ​ക​ൾ​ക്ക് ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ൽ ന​ട​ന്നെ​ത്തു​വാ​നോ വാ​ഹ​ന​സൗ​ക​ര്യ​മോ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ട്യൂ​ഷ​ൻ ആ​യി പ​ഠി​ച്ചാ​ണ് എ​സ്.​എ​സ്.​എ​ൽ.​സി ജ​യി​ച്ച​ത്. തു​ട​ർ​ന്ന് പ്ല​സ് ടു, ​ബി​രു​ദം, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം എ​ന്നി​വ​യും ക​ര​സ്ഥ​മാ​ക്കി. ഫെ​ലോ​ഷി​പ്പോ​ടെ ഫ​റൂ​ഖ് കോ ​ളേ​ജി​ലാ​യി​രു​ന്നു ഗ​വേ​ഷ​ണം. ഇ​തി​നി​ട​യി​ൽ മ​ല​പ്പു​റ​ത്ത് ഗ​വ. എ​ൽ.​പി, യു.​പി അ​ധ്യാ​പി​ക​യാ​യി ജോ​ലി ല​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഷെ​ഫീ​ക്കു​മാ​യി വി​വാ​ഹം ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ​വ​ർ​ഷം കി​ളി​മാ​നൂ​ർ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ചു.

ഇ​പ്പോ​ൾ ക​ല്ല​റ ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​ണ്. കി​ളി​മാ​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ മു​ൻ പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. സാ​ഹി​ലാ​ബീ​വി​യെ​യും ആ​ദ​രി​ച്ചു. കി​ളി​മാ​നൂ​ർ ഉ​പ​ജി​ല്ല പ്ര​സി​ഡ​ൻ​റ് യാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ത​മീ​മു​ദ്ദീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ സം​സ്ഥാ​ന അ​റ​ബി സ്പെ​ഷ​ൽ ഓ​ഫി​സ​ർ എം. ​ഇ​മാ​മു​ദ്ദീ​ൻ, ജി​ല്ല​സെ​ക്ര​ട്ട​റി എ​സ്. നി​ഹാ​സ്, മു​നീ​ർ, അ​ബ്ദു​ൽ ക​ലാം, മു​ഹ​മ്മ​ദ് ഷാ, ​സി​മി, മു​ബീ​ന, അ​ബ്ദു​ൽ ജ​ലീ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kilimanoordoctorate
News Summary - doctorate holder Safina teacher honored
Next Story