Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മധ്യവയസ്ക്കനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

text_fields
bookmark_border
In Special 26 style, gang poses as CBI team to loot MP distillery, 6 held
cancel

കിളിമാനൂർ: ഗൃഹനാഥനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തട്ടത്തുമല ആലുംമൂട്ടിൽ വീട്ടിൽ അജിത്ത്കുമാറി(48)ൻ്റെ കാലിലും, കയ്യിലും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ തട്ടത്തുമല മണലുവിള വീട്ടിൽ രഘുനാഥൻ ചെട്ടിയാരെ (55)യാണ് കിളിമാനൂർ സർക്കിൾ ഇൻസ്പെക്ടർ എസ്. സനൂജിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

തൻ്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ ഇരുന്ന് മദ്യപിച്ച രഘുനാഥൻ ചെട്ടിയാരോട് പുരയിടത്തിൽ നിന്ന് പോകണം എന്ന് അജിത് കുമാർ പറയുകയും തുടർന്ന് പ്രതി, തൻ്റെ കൈവശമിരുന്ന വെട്ടുകത്തി കൊണ്ട് അജിത് കുമാറിൻ്റെ കൈയ്യും, കാലും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജിത് കുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐ ഇ.പി സവാദ് ഖാൻ, എ.എസ്.ഐ ഷാജു, എസ്.സി.പി.ഒ ഷംനാദ്, സുനിൽകുമാർ, സന്തോഷ്, സി.പി.ഒ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Defendant arrested for attacking middle-aged man
Next Story