Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഅധ്യാപകൻ...

അധ്യാപകൻ പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്തതായി പരാതി

text_fields
bookmark_border
attacking
cancel

കി​ളി​മാ​നൂ​ർ: ​ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ സ്കൂ​ളി​ൽ​വെ​ച്ച് കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. മ​ട​വൂ​ർ ​എ​ൻ.​എ​സ്.​എ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജി. ​അ​നി​ൽ​കു​മാ​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പ​ള്ളി​ക്ക​ൽ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സ്കൂ​ളി​ലെ ഹൈ​സ്കൂ​ൾ വി​ഭാ​​ഗം ഇം​​ഗ്ലീ​ഷ് അ​ധ്യാ​പ​ക​ൻ ജി. ​ജ​യ​കൃ​ഷ്ണ​നാ​ണ് അ​നി​ൽ​കു​മാ​റി​നെ ക്ലാ​സി​ൽ​വെ​ച്ച് കൈ​യേ​റ്റം ചെ​യ്ത​ത്.

സ്കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് പ്രി​ൻ​സി​പ്പ​ലി​നെ കൈ​യേ​റ്റം ചെ​യ്യാ​ൻ അ​ധ്യാ​പ​ക സം​ഘ​ട​ന​യാ​യ എ​ൻ.​ടി.​യു​വി​ന്റെ നേ​താ​വു​മാ​യ ജി. ​ജ​യ​കൃ​ഷ്ണ​ൻ മു​തി​ർ​ന്ന​ത്. സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഇ​ട​യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം കാ​ഷ് പ്രൈ​സ് ന​ൽ​കി​യെ​ന്നാ​രോ​പി​ച്ച് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ ക്ലാ​സ് മു​റി​യി​ൽ​വെ​ച്ച് ജി. ​അ​നി​ൽ​കു​മാ​റി​നെ കോ​ള​റി​ൽ കു​ത്തി​പ്പി​ടി​ച്ച് ജ​യ​കൃ​ഷ്ണ​ൻ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി.

മ​റ്റ് അ​ധ്യാ​പ​ക​രെ​ത്തി​യാ​ണ് പി​ടി​ച്ചു​മാ​റ്റി​യ​ത്. അ​തി​ക്ര​മ​ത്തി​നി​ര​യാ​യ ജി. ​അ​നി​ൽ​കു​മാ​ർ കെ.​എ​സ്.​ടി.​എ ജി​ല്ല കൗ​ൺ​സി​ൽ അം​​ഗ​മാ​ണ്. പ്രി​ൻ​സി​പ്പ​ലി​നെ ആ​ക്ര​മി​ച്ച അ​ധ്യാ​പ​ക​നെ​തി​രെ മാ​നേ​ജ​ർ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​സെ​ടു​ക്ക​ണ​മെ​ന്നും കെ.​എ​സ്.​ടി.​എ സ​ബ് ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:principalcomplaintassaulting caseteacher
News Summary - Complaint that the teacher assaulted the principal
Next Story