Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് മോഷണം: പ്രതി ആറ് മാസത്തിന് ശേഷം പിടിയിൽ
text_fieldsbookmark_border
കിളിമാനൂർ: ബൈക്ക് മോഷണക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ ആറുമാസത്തിന് ശേഷം പള്ളിക്കൽ െപാലീസ് പിടികൂടി.
കൊല്ലം ഉമയനല്ലൂർ കല്ലുകുഴി ഷിബിന മൻസിലിൽ ഷഹനാസ് (23) ആണ് അറസ്റ്റിലായത്. നാവായിക്കുളം പഞ്ചായത്തിൽ കുളമട കഴുത്തുംമൂട് മാടൻകാവ് ക്ഷേത്രത്തിന് സമീപം കുന്നിൽ വീട്ടിൽ രാഹുലിെൻറ പൾസർ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
2020 ഡിസംബർ 11നാണ് കേസിനാസ്പദമായ സംഭവം. നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് െപാലീസ് പറഞ്ഞു. പ്രതിയെ പള്ളിക്കൽ സി.ഐ പി. ശ്രീജിത്ത്, എ.എസ്.ഐ അനിൽ, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ സുധീർ, ഷിജു, അനൂപ്, എസ്.സി.പി.ഒ അനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

