ഓട്ടോ ഡ്രൈവറെ എസ്.െഎ മർദിച്ചതായി പരാതി
text_fieldsകിളിമാനൂർ: ഓട്ടോ ഡ്രൈവറെ എസ്.ഐ മർദിച്ചതായി മുഖ്യമന്ത്രിക്ക് പരാതി നൽകി.കിളിമാനൂർ ചാരുപാറ മൊട്ടക്കുഴി അൻസീൽ മൻസിലിൽ അൻസീർ (28) ആണ് പരാതി നൽകിയത്.
കഴിഞ്ഞദിവസം, ചാവേറ്റിക്കാട് ജങ്ഷനിൽെവച്ച് കിളിമാനൂർ എസ്.ഐ ലാത്തികൊണ്ടും കൊന്ന മരക്കമ്പ് കൊണ്ടും മുതുകിൽ മർദിച്ചതായി പരാതിയിൽ പറയുന്നു. കിളിമാനൂർ ടൗണിലെ ഓട്ടോ ഡ്രൈവറാണ് അൻസീർ.
സംഭവദിവസം ചാവേറ്റിക്കാട് ഓട്ടം വരികയും അവിടെെവച്ച് പൊലീസ് ജീപ്പ് വരുന്നതുകണ്ട് യാത്രക്കാരൻ മാസ്ക്കില്ലാത്തതിെൻറ പേരിൽ വണ്ടിയിൽനിന്ന് ഇറങ്ങിയോടിയെത്ര.
അടുത്തെത്തിയ എസ്.ഐ ആരാടാ ഓടിയതെന്ന് ചോദിക്കുകയും ഓട്ടോയിൽനിന്ന് തന്നെ വലിച്ച് പുറത്തേക്കിട്ട് മർദിക്കുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. കിളിമാനൂർ എസ്.ഐ പ്രൈജുവിനെതിരെയാണ് പരാതി നൽകിയത്.