Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightരവിവർമ സാംസ്കാരിക...

രവിവർമ സാംസ്കാരിക കേന്ദ്രത്തിൽ കലാഗ്രാമം ഒരുങ്ങുന്നു

text_fields
bookmark_border
രവിവർമ സാംസ്കാരിക കേന്ദ്രത്തിൽ കലാഗ്രാമം ഒരുങ്ങുന്നു
cancel
camera_alt

നി​ർ​മാ​ണ​ത്തി​ലു​ള്ള ക​ലാ​ഗ്രാ​മ​ത്തി​െൻറ മാ​തൃ​ക

കി​ളി​മാ​നൂ​ർ (തിരുവനന്തപുരം): വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ രാ​ജാ ര​വി​വ​ർ​മ​യു​ടെ ജ​ന്മ​നാ​ട്ടി​ൽ ക​ലാ​ഗ്രാ​മ​മൊ​രു​ങ്ങു​ന്നു. കി​ളി​മാ​നൂ​രി​ൽ ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള രാ​ജാ ര​വി​വ​ർ​മ സാം​സ്കാ​രി​ക നി​ല​യ​ത്തോ​ട് ചേ​ർ​ന്നാ​ണ് പു​തി​യ മ​ന്ദി​ര​ത്തി​െൻറ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. 82 ല​ക്ഷം രൂ​പ​യാ​ണ് ആ​ദ്യ​ഘ​ട്ടം ചെ​ല​വ​ഴി​ക്കു​ക.

സം​സ്ഥാ​ന നി​ർ​മി​തി​കേ​ന്ദ്ര​ത്തി​നാ​ണ് നി​ർ​മാ​ണ​ക്ക​രാ​ർ. 1.5 കോ​ടി​യാ​ണ് പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. പ്ര​കൃ​തി സൗ​ഹൃ​ദ​പ​ര​മാ​യി ഭൂ​മി​യു​ടെ കി​ട​പ്പി​ന​നു​സ​രി​ച്ചു​ള്ള നി​ർ​മാ​ണ രീ​തി​യാ​ണ്​ അ​വ​ലം​ബി​ച്ചി​ട്ടു​ള്ള​ത്.

കേ​ര​ളീ​യ വാ​സ്തു​ശൈ​ലി​യി​ലാ​വും ഇ​രു​നി​ല മ​ന്ദി​ര​ത്തി​െൻറ നി​ർ​മാ​ണം. സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ര​വി​വ​ർ​മ ചി​ത്ര​ങ്ങ​ളു​ടെ ആ​ർ​ട്ട് ഗാ​ല​റി, ഓ​പ​ൺ എ​യ​ർ ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യാ​ണ് നി​ല​വി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:art villageravi varma cultural centre
Next Story