Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightസ്കൂ​ട്ട​ർ പാ​ർ​ക്ക്...

സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം: യു​വ​തി​യെ വെ​ട്ടി​യ പ്ര​തി റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി ത​ർ​ക്കം: യു​വ​തി​യെ വെ​ട്ടി​യ പ്ര​തി റി​മാ​ൻ​ഡി​ൽ
cancel
camera_alt

മ​ണി​ക്കു​ട്ട​ൻ

Listen to this Article

കി​ളി​മാ​നൂ​ർ: സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് യു​വ​തി​യെ മാ​തൃ​സ​ഹോ​ദ​ര​ൻ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. പോ​ങ്ങ​നാ​ട്, പ​ഴ​യ​ച​ന്ത ത​ട്ടാ​ക്കു​ന്നി​ൽ വീ​ട്ടി​ൽ മ​ണി​യെ​ന്ന മ​ണി​ക്കു​ട്ട​നാ​ണ് (60) അ​റ​സ്റ്റി​ലാ​യ​ത്. ത​ട്ടാ​ക്കു​ന്നി​ൽ ബി​ജു​വി​ന്റെ ഭാ​ര്യ സി​ന്ധു​വി​നാ​ണ് (43) വെ​ട്ടേ​റ്റ​ത്. സി​ന്ധു പ്ര​തി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ളാ​ണ്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ഓ​ടെ​യാ​ണ് സം​ഭ​വം. മ​ക​ളെ ട്യൂ​ഷ​ന് കൊ​ണ്ടു​വി​ട്ട​ശേ​ഷം വീ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യി​ൽ സ്കൂ​ട്ട​ർ പാ​ർ​ക്ക് ചെ​യ്ത​പ്പോ​ഴാ​ണ് അ​യ​ൽ​വാ​സി​യാ​യ പ്ര​തി വീ​ടി​നു​ള്ളി​ൽ​നി​ന്ന് വെ​ട്ടു​ക​ത്തി​യു​മാ​യെ​ത്തി വെ​ട്ടി​യ​ത്. സി​ന്ധു​വി​ന്റെ വീ​ട്ടി​ലേ​ക്കു​ള്ള​താ​ണ് ഈ ​ഇ​ട​വ​ഴി. എ​ന്നാ​ൽ, വ​ഴി​യു​ടെ അ​വ​കാ​ശ​വാ​ദ മു​ന്ന​യി​ച്ച് മ​ണി​ക്കു​ട്ട​ൻ നി​ര​ന്ത​രം സി​ന്ധു​വു​മാ​യി വ​ഴ​ക്കി​ടാ​റു​ണ്ട്.

ഇ​ക്ക​ഴി​ഞ്ഞ 24നും ​വ​ഴ​ക്ക് ന​ട​ന്നി​രു​ന്ന​ത്രേ. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തു​നി​ന്നാ​ണ് കി​ളി​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യാ​ണ് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal casePolice CasestabbedCrime
News Summary - Argument over scooter parking: Man who stabbed woman remanded
Next Story