ആംബുലൻസ് അപകടത്തിൽപെട്ടു; രോഗി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
text_fieldsഅപകടത്തിൽപ്പെട്ട ആംബുലൻസ്
കിളിമാനൂർ: പത്തനാപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും രോഗിയുമായി വന്ന ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ശനിയാഴ്ച രാവിലെ 10ഓടെ കരേറ്റ് ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് അപകടം.
ആംബുലൻസിൽ ഉണ്ടായിരുന്ന രോഗി സുരേന്ദ്രൻ (57) ആംബുലൻസ് ഡ്രൈവർ ദീപു (37), നഴ്സ് ജോളി ഫിലിപ്പ് (40) എന്നിവർക്കാണ് പരിക്കേറ്റത്.
പത്തനാപുരം ഗാന്ധിഭവനിൽ നിന്നും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് രോഗിയുമായി വരുകയായിരുന്ന ആംബുലൻസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് സമീപ പുരയിടത്തിലേക്ക് പതിക്കുകയായിരുന്നു.
വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

