Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആലംകോട് പള്ളിമുക്കിന് സമീപം അപകടം: മൂന്നു പേർക്ക് പരിക്ക്

text_fields
bookmark_border
accident
cancel

കിളിമാനൂർ: ആറ്റിങ്ങൽ - കിളിമാനൂർ റോഡിൽ ആലംകോട് പള്ളിമുക്കിനും വഞ്ചിയൂരിനും മധ്യേ മഞ്ചപ്ലാക്ക് ഇറക്കത്തിൽ വാഹനാപകടം. വെള്ളിയാഴ്ച വൈകുന്നേരം 4:15ഓടെയാണ് അപകടം സംഭവിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.

വഞ്ചിയൂർ ഭാഗത്തേക്ക്‌ വന്ന ബൈക്കും എതിർദിശയിൽ കിളിമാനൂർ സ്വദേശികൾ സഞ്ചരിച്ചു വന്ന കാറുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ബൈക്ക് യാത്രികനായ കല്ലമ്പലം ചേന്നങ്കോട് സ്വദേശി അബിന് പരിക്കേറ്റു. കാറും ബൈക്കും കൂട്ടിയിടി ക്കുകയും ബൈക്ക് റോഡിന്‍റെ വലതു വശത്തെ ഓടയിൽ വീഴുകയും അബിൻ ഇടതുഭാഗത്തേക്ക്‌ തെറിച്ചുവീഴുകയും ചെയ്തു.

അപകടത്തെ തുടർന്ന് നിയന്ത്രണംവിട്ട കാർ സമീപത്തെ വീടിന്‍റെ മതിലിൽ ഇടിച്ചുനിന്നു. കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accident near Alamkode Pallimukku: Three injured
Next Story