Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വനിതാ ഉദ്യോഗസ്ഥയെ കൈയേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ
cancel
camera_alt

അ​ജീ​ഷ്

കിളിമാനൂർ: റോഡ് ടാറിങ് പണിയുടെ മേൽനോട്ടത്തിനെത്തിയ പഞ്ചായത്ത് വനിതാ ഉദ്യോഗസ്ഥെയയും സഹപ്രവർത്തകെരയും കൈയേറ്റം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്ത യുവാവിനെ കിളിമാനൂർ െപാലീസ് അറസ്റ്റു ചെയ്തു.

കിളിമാനൂർ ചൂട്ടയിൽ ചരുവിളവീട്ടിൽ അജീഷ് (26) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞദിവസം വൈകീട്ട് 3.45 നാണ് സംഭവം. ജില്ല പഞ്ചായത്തംഗം ജി.ജി. ഗിരികൃഷ്ണന്‍റെ വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ട് നടക്കുന്ന റോഡ് നിർമാണത്തിനിടെയാണ് തടസ്സപ്പെടുത്തിയത്.

കിളിമാനൂർ പഞ്ചായത്ത് ഓവർസിയറെയും ജീവനക്കാരെനയും ചൂട്ടയിൽ ക്ഷേത്രത്തിന് സമീപം കൈയേറ്റം ചെയ്യുകയായിരുന്നു. കിളിമാനൂർ െപാലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man was arrested for assaulting a female officer
Next Story