മൂന്നുവയസുകാരനെ തെരുവ് നായ കടിച്ചു; സംഭവം വീടിന് മുന്നിലിരുന്ന് കളിക്കവേ
text_fieldsകിളിമാനൂർ: വീടിന് മുന്നിൽ ഇരുന്ന് കളി ക്കുകയായിരുന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു. കഴുത്തിൽ ആഴ ത്തിൽ മുറിവേറ്റതിനെ തുടർന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരൂർ തണ്ണിക്കോണം, ദൈവദശകം വീട്ടിൽ റീജോ -രജി ദമ്പതിമാരുടെ മകൻ ആതിഥേയനെ(മൂന്ന്) യാണ് നായ ആക്ര മിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണി യോടെയായിരുന്നു സംഭവം. ഈ സമയം കുട്ടിയുടെ മുത്തശ്ശി മുറ്റം അടിച്ചുവാരുക യായിരുന്നു. കുട്ടി പുറത്ത് ഇരുന്ന് കളി ക്കുകയായിരുന്നു.
മാതാപിതാക്കൾ കൊടുവഴന്നൂരിലുള്ള അവരുടെ സ്വകാര്യ ട്യൂഷൻ സെന്ററിലായിരുന്നു. വീടിന് മുന്നി ലേക്ക് കടന്നുവന്ന തെരുവ് നായ കുട്ടിയു ടെ കഴുത്തിലും നെഞ്ചിലും കടിക്കുകയാ യിരുന്നു. കരച്ചിൽകേട്ട് ഓടിയെത്തിയ മുത്തശി നായയെ ആട്ടിപായിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെ ഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിനുചുറ്റുമായി റാബിസ് വാക്സി ൻ നൽകിയിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുമ്പ് മൂത്തമകൻ ഗൗശികനെയും തെരു വുനായ ആക്രമിച്ചിരുന്നു. സൈക്കിളിൽ വരുകയായിരുന്ന ഗൗശികനെ നായ ഓടി ക്കുകയും താഴെവീണ് കുട്ടിയുടെ തള്ള വിരലിന് പൊട്ടലേൽക്കുകയും ചെയ്തു.
നഗരൂർ പഞ്ചായത്തിലെ തണ്ണിക്കോണ ത്തടക്കം മിക്ക ഭാഗങ്ങളും തെരുവുനാ യ്ക്കളുടെ വിഹാരകേന്ദ്രമാണ്. പഞ്ചായ ത്തും മൃഗസംരക്ഷണ വകുപ്പും അടിയ ന്തിരമായി ഇടപെട്ട് തെരുവ്നായ്ക്കളെ വന്ധ്യംകരിക്കണമെന്ന ആവശ്യം ശക്ത മായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

