Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഅനധികൃതമായി കടത്തിയ 35...

അനധികൃതമായി കടത്തിയ 35 ലിറ്റർ വിദേശമദ്യവുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

നാ​സ​റു​ദീ​ൻ

കി​ളി​മാ​നൂ​ർ: ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ 35 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ ആ​ളെ കി​ളി​മാ​നൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. ആ​റ്റി​ങ്ങ​ൽ അ​യി​ലം സ്വ​ദേ​ശി നാ​സ​റു​ദീ​ൻ (50) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ അ​ഞ്ചു​മ​ണി​യോ​ടെ സം​സ്ഥാ​ന പാ​ത​യി​ൽ ത​ട്ട​ത്തു​മ​ല​യി​ൽ വെ​ച്ചാ​യി​രു​ന്നു സം​ഭ​വം.

ശ​ബ​രി​മ​ല ദ​ർ​ശ​നം ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങി​യ അ​യ്യ​പ്പ​ഭ​ക്ത​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ റോ​ഡു​വ​ക്കി​ൽ നി​ർ​ത്തി​യി​ട്ട് വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ, ച​ട​യ​മം​ഗ​ല​ത്തു​നി​ന്ന്​ കി​ളി​മാ​നൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം കാ​റി​നു പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ നി​ന്ന്​ മ​ദ്യ​ക്കു​പ്പി റോ​ഡി​ലേ​ക്ക് വീ​ണു. ഇ​തി​നെ തു​ട​ർ​ന്ന് കാ​ർ യാ​ത്രി​ക​ർ പ്ര​തി​യെ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​യ മ​ദ്യം പി​ടി​ച്ചെ​ടു​ത്ത​ത്.

മൂ​ന്ന് സ​ഞ്ചി​ക​ളി​ലാ​യി 67 കു​പ്പി മ​ദ്യ​മാ​ണ് ക​ട​ത്തി​യ​ത്. പി​ടി​കൂ​ടി​യ പ്ര​തി ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ റൗ​ഡി ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള ആ​ളും നി​ര​വ​ധി അ​ബ്കാ​രി, മോ​ഷ​ണ ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. കി​ളി​മാ​നൂ​ർ സി.​ഐ ബി. ​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsForeign liquorTrivandrum News
News Summary - A man was arrested with 35 liters of illegally smuggled foreign liquor
Next Story