Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചായത്ത്‌ കിണറ്റിൽ നിന്നും  നാല് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി

text_fields
bookmark_border
പഞ്ചായത്ത്‌ കിണറ്റിൽ നിന്നും  നാല് ദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
cancel

കിളിമാനൂർ: പഞ്ചായത്ത് കിണറ്റിൽ നിന്നും നാലുദിവസത്തോളം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. കിളിമാനൂരിന് സമീപം പുളിമാത്ത് അലയ്ക്കോണം പഞ്ചായത്തു കിണറ്റിലാണ് അജ്ഞാതൻ്റെ മൃതദേഹം കണ്ടെ ത്തിയത്. പ്രദേശത്ത് രൂക്ഷമായ ദുർ​ഗന്ധം വമിച്ചതിനെ തുടർന്നുള്ള അന്വേഷ ണത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് കിളിമാനൂർ പൊലിസിൽ വിവരം അറിയിക്കുകയായി രുന്നു. വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്ഥ ലത്തെത്തി മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. 50 വയ സോളം പ്രായം തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപതി മോർച്ചറിയിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A four-day-old unidentified body was found in a panchayat well
Next Story