Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightനിയന്ത്രണംവിട്ട കാർ...

നിയന്ത്രണംവിട്ട കാർ ഇടിച്ച് രണ്ട് വീട്ടമ്മമാർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ ഇടിച്ച് രണ്ട് വീട്ടമ്മമാർക്ക് ഗുരുതര പരിക്ക്
cancel
camera_alt

കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി​യ നി​ല​യി​ൽ

ക​ഴ​ക്കൂ​ട്ടം: ആ​ക്കു​ളം ബൈ​പ്പാ​സി​ലെ കു​ള​ത്തൂ​ർ ഗു​രു​ന​ഗ​ർ ജ​ങ്​​ഷ​നി​ൽ ലോ​റി​യി​ൽ ത​ട്ടി നി​യ​ന്ത്ര​ണം വി​ട്ട​ കാ​ർ ഇ​ടി​ച്ച് സ്ഥ​ല​വാ​സി​ക​ളാ​യ ര​ണ്ട് വീ​ട്ട​മ്മ​മാ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

ഗു​രു​ന​ഗ​ർ പു​തു​വ​ൽ മ​ണ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ പ്ര​സ​ന്ന​കു​മാ​രി (56),​ രേ​ണു​ക (60) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. റോ​ഡ് മു​റി​ച്ചു​ക​ട​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ ഒ​ഴി​യു​ന്ന​ത്​ കാ​ത്ത് ഡി​വൈ​ഡ​റി​ൽ നി​ന്ന ഇ​രു​വ​രെ​യും കാ​ർ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ഴി​വി​ള ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ ച​ര​ക്ക് ലോ​റി​യും ആ​ക്കു​ളം ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന ഹോ​ണ്ട സി​റ്റി കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഒ​രേ​ദി​ശ​യി​ൽ റോ​ഡി​ലെ ര​ണ്ട് ട്രാ​ക്കു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു കാ​റും ലോ​റി​യും. അ​മി​ത​വേ​ഗ​ത്തി​ൽ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ കാ​ർ ലോ​റി​യു​ടെ ഇ​ട​തു​വ​ശ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ ആ​ദ്യം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്കും കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റ പ്ര​സ​ന്ന​കു​മാ​രി​യെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​ക്കി. ഇ​വ​രു​ടെ ഇ​ടു​പ്പി​ന് താ​ഴോ​ട്ട്​ അ​സ്ഥി​ക​ൾ ഒ​ടി​ഞ്ഞു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും തു​മ്പ പൊ​ലീ​സു​മാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കാ​ർ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredcarcrashhousewives
News Summary - Two housewives seriously injured in car crash
Next Story