കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ
text_fieldsപ്രതി വാടകക്ക് താമസിച്ച വീട്ടിൽനിന്ന് പോലീസ് കള്ളനോട്ട് കണ്ടെടുക്കുന്നു. അറസ്റ്റിലായ പ്രേംകുമാർ ബിസ്വാസ് സമീപം
കഴക്കൂട്ടം: കഴക്കൂട്ടത്ത് കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ. അസ്സം സ്വദേശി പ്രേംകുമാർ ബിസ്വാസ് (26) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 29,000 രൂപയുടെ കള്ളനോട്ടുകൾ പോലീസ് കണ്ടെടുത്തു.
പിടിച്ചെടുത്തതെല്ലാം 500 ന്റെ നോട്ടുകളാണ്. കഴക്കൂട്ടം കരിയിൽ ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് കള്ളനോട്ടുകൾ കണ്ടെത്തിയത്. കൂടുതൽ അന്വേഷണത്തിനായി കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് കഴക്കൂട്ടം എസ്.എച്ച്.ഒ ജെ.എസ് പ്രവീൺ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

