കാട്ടാക്കടയിൽ തെരുവുനായ് ശല്യം രൂക്ഷം
text_fieldsകാട്ടാക്കട: കാട്ടാക്കട ബസ് ഡിപ്പോ, ചന്ത, കിള്ളി എന്നിവിടങ്ങളിൽ തെരുവുനായ് ശല്യം രൂക്ഷം. കിള്ളിയിൽ പ്രധാനറോഡിലും ഇടറോഡിലുമായി അമ്പതിലധികം നായ്കളാണ് അടുത്തിടെയായി എത്തിയത്. എവിടെ തിരിഞ്ഞാലും തെരുവ് നായ്കളെ പേടിക്കേണ്ട സ്ഥിതിയാണ്. അന്തർസംസ്ഥാനത്ത്നിന്ന് വന്‍തോതില്‍ നായ്കളെ വാഹനങ്ങളില്‍ കൊണ്ടിറക്കുന്ന സംഘമുള്ളതായും നാട്ടുകാര്‍ പറയുന്നു
സ്കൂള്‍, ആശുപത്രി എന്നിവയൊക്കെ സ്ഥിതി ചെയ്യുന്നിടത്ത് നായ്കളെ പേടിച്ചു റോഡിലിറങ്ങാന്‍ പറ്റാത്ത സ്ഥിതിയാണ്. കാട്ടാക്കട കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ഡസന്‍ കണക്കിന് നായ്കളാണ് കറങ്ങി നടക്കുന്നത്. വർക്ക്‌ഷോപ്പിൽ വരെ കടന്നുകയറുന്ന ഇവ കസേരകളിലും, ബഞ്ചുകളിലും ബസുകൾക്കുള്ളിലുമൊക്കയാണ് വിശ്രമം. രാത്രിയിൽ ജീവനക്കാർ ഭയത്തോടെയാണ് ജോലിയെടുക്കുന്നത്.
കാട്ടാക്കട ചന്ത ജങ്ഷനിൽ തെരുവുനായ്കൂട്ടം വാഹന യാത്രക്കാർക്കും സിവിൽ സ്റ്റേഷനിലേക്ക് പോകുന്നവർക്കും ഭീഷണിയായിട്ട് നാളേറെയായി. ചന്തക്കുള്ളിൽ തമ്പടിച്ചിരുന്ന ഇവ റോഡിലൂടെ പോകുന്ന കുട്ടികളെ ഓടിക്കുന്നത് വലിയ പ്രശ്‌നമാണ്. സിവില്‍ സ്റ്റേഷന്‍റെ മുക്കിലുംമൂലയിലും പാര്‍ക്കിങ് ഏരിയയിലുമൊക്കെ തെരുവ് നായ്കളുടെ വിസര്‍ജ്യം കാരണം നടന്നുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. അസഹനീയമായ ദുര്‍ഗന്ധവും സിവിൽ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.
കുറ്റിച്ചൽ-ആര്യനാട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പേഴുംമൂട്- പള്ളിവേട്ട- ആര്യനാട് റോഡിൽ മുഴുവൻ സമയവും തെരുവുനായ ശല്യം രൂക്ഷമാണ്. കുറ്റിച്ചൽ പരുത്തിപ്പള്ളി റോഡിൽ ചന്തക്ക് സമീപം 20 ഓളം നായ്കളാണുള്ളത്. മോട്ടോർ വാഹന വകുപ്പിന്‍റെ പൂവച്ചൽ കുറകോണം ടെസ്റ്റ് ഗ്രൗണ്ടിലെത്തുന്നവർക്കും നായ്കൂ ഭീഷണിയായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

