റിങ് റോഡ് കല്ലിടൽ നാട്ടുകാർ തടഞ്ഞു
text_fieldsറിങ് റോഡ് കല്ലിടൽ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞപ്പോൾ
കല്ലമ്പലം: വിഴിഞ്ഞം നാവായിക്കുളം റോഡിന്റെ ഭാഗമായി നാവായിക്കുളം മുതൽ പുതുശ്ശേരിമുക്ക് വരെയുള്ള സ്ഥലത്ത് കല്ലിടുന്നതിന് എത്തിയ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ തടഞ്ഞു. നാട്ടുകാരുടെയും ആക്ഷൻ കൗൺസിലിന്റെയും പ്രതിഷേധത്തെതുടർന്ന് കല്ലിടൽ വീണ്ടും മാറ്റിവെച്ചു.
ആക്ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അനിശ്ചിതകാല സമരം നടക്കുന്നതിനിടെയാണ് ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ കല്ലിടാൻ ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് പൊലീസ് ഇടപെട്ടു. കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ഒരാഴ്ച സാവകാശം വേണമെന്നുള്ള സമരക്കാരുടെ ആവശ്യം അംഗീകരിച്ചു. തുടർന്ന് ഒരാഴ്ചത്തേക്ക് സാവകാശം നൽകിയാണ് ഉദ്യോഗസ്ഥ സംഘം മടങ്ങിയത്. അൻസിൽ, ഡോ. മൂസ എന്നിവർ നേതൃത്വം നൽകി

