Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓ​ഖി ദു​ര​ന്ത​ത്തി​ന്...

ഓ​ഖി ദു​ര​ന്ത​ത്തി​ന് ഇ​ന്ന് നാ​ല് വ​ര്‍ഷം; തീ​ര​ക്ക​ട​ലി​ല്‍ ത​ക​ര്‍ന്ന ജീവിതങ്ങൾ​

text_fields
bookmark_border
ഓ​ഖി ദു​ര​ന്ത​ത്തി​ന് ഇ​ന്ന് നാ​ല് വ​ര്‍ഷം; തീ​ര​ക്ക​ട​ലി​ല്‍ ത​ക​ര്‍ന്ന ജീവിതങ്ങൾ​
cancel

പൂന്തുറ: കടലിനെ ആശ്രയിച്ചാണ്​ തീരത്തുള്ളവരുടെ ജീവിതം. അവർ വളരുന്നതും ഉറങ്ങുന്നതും എല്ലാം തിരമാലയുടെ സംഗീതം കേട്ടാണ്​. ഒാഖിക്ക്​ ശേഷം കടലിനെ പേടിയുള്ള കുറേ പേർ തീരത്തുണ്ട്​. ഇൗ ലോകം മു​ഴുവന​ുമുള്ളവർ പ്രകൃതിയോട്​ ചെയ്യുന്ന അതിക്രമങ്ങളെല്ലാം തിരികെ കടൽ​േ​ക്ഷാഭമായി ആഞ്ഞടിക്കുന്നത്​ ആദ്യം തീരത്തേക്കാണ്. അവിടെയാക​െട്ട, അന്നന്നത്തെ ആഹാരത്തിന്​ വേണ്ടി അരിഷ്​ടിച്ചു കഴിയുന്നവരാണ്​ മിക്കവരും.

പ്രകൃതിദുരന്തങ്ങൾ വരു​േമ്പാൾ ആ ജീവിതങ്ങൾ കൂടുതൽ ദുരിതത്തിലാകുന്നു. അപകടങ്ങൾ നേരിടേണ്ടി വരു​​േമ്പാൾ ​'ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും' എന്ന അവസ്​ഥയാണ്​. ഭരണകൂടങ്ങൾ കയ്യൊഴിയുന്നതോടെ തീരവാസികൾ ആരാലും വിസ്​മരിക്കപ്പെട്ട്​ ജീവിതാവസാനം വരെ നരകിക്കുന്നു. ഇതിൽ നിന്നും എന്നാണ്​ ഒരു മോചനമെന്ന്​ ഇവർ ഉറക്കെ ചോദിക്കുന്നു. എന്നാൽ, അവരുടെ ശബ്​ദത്തിന്​ ശക്​തിയില്ല. ​അവരുടെ ശബ്​ദം പൊതുജനത്തിനും ഭരണകൂടത്തിനും മുന്നിലെത്തിക്കുകയാണ്​ 'മാധ്യമം'.

മീ​ഖേ​ലി​െൻറ ജീ​വി​തം ദു​രി​തത്തിൽ


പൂ​ന്തു​റ: ഓ​ഖി​യു​ടെ സം​ഹാ​ര​താ​ണ്ഡ​വ​ത്തി​ല്‍ 48കാ​ര​നാ​യ പൂ​ന്തു​റ ചേ​രി​യാ​മു​ട്ടം സ്വ​ദേ​ശി​യാ​യ മീ​ഖേ​ൽ എ​ന്ന മൈ​ക്കി​ളി​ന്​​ ന​ഷ്​​ട​മാ​യ​ത് സ്വ​ന്തം ജീ​വി​ത​മാ​ണ്. മീ​ഖേ​ലി​ന് സ്വ​ന്ത​മാ​യി വ​ള്ള​മി​ല്ല, എ​ന്നി​ട്ടും തി​ര​മാ​ല​ക​ള്‍ തീ​ര​ത്തേ​ക്ക് അ​ടി​ച്ചു​ക​യ​റി വ​ള്ള​ങ്ങ​ളെ ക​ട​ല്‍ കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടു​നി​ല്‍ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. മ​റ്റു​ള്ള​വ​രു​ടെ വ​ള്ള​ങ്ങ​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ന്തം ജീ​വി​തം ത​ന്നെ ത​ക​ര്‍ന്ന​ത്.

തീ​ര​ക്ക​ട​ലി​ല്‍നി​ന്ന്​ വ​ള്ളം ക​ര​ക്ക് ക​യ​റ്റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ര​ണ്ട് വ​ള്ള​ങ്ങ​ള്‍ക്കി​ട​യി​ൽ​പെ​ട്ട് ശ​ക്ത​മാ​യി ത​ല​ക്ക്​ അ​ടി​യേ​റ്റ​ു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ മൈ​ക്കി​ള്‍ ഇ​പ്പോ​​ഴ​ും ത​ള​ര്‍ന്ന് കി​ട​പ്പി​ലാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ര​ണ്ട് ത​വ​ണ ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​നാ​യി. ര​ണ്ടു​മാ​സ​ത്തി​ല​ധി​കം ആ​ശു​പ​ത്രി​യി​ല്‍ കി​ട​ന്ന​തി​നു​ശേ​ഷ​മാ​ണ് വീ​ട്ടി​ല്‍ വ​ന്ന​ത്. ഒ​രു​പാ​ട് ചി​കി​ത്സ​ക​ള്‍ ന​ട​ത്തി​യി​ട്ടും പ്ര​യോ​ജ​ന​മ​ു​ണ്ടാ​യി​ല്ല. നി​ല​വി​ൽ സം​സാ​ര​ശേ​ഷി​യും ന​ഷ്​​ട​പ്പെ​ട്ട നി​ല​യി​ലാ​ണ്. എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ല്‍ വ​ല​തു​കൈ കൊ​ണ്ട് ആം​ഗ്യം കാ​ണി​ക്കാ​നും ഉ​ച്ച​ത്തി​ല്‍ ക​ര​യാ​നു​മേ ഇ​പ്പോ​ള്‍ ക​ഴി​യു​ന്നു​ള്ളൂ. ത​ല​ക്ക് ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ​തോ​ടെ ഇ​ട​തു​വ​ശം പൂ​ര്‍ണ​മാ​യും ത​ള​ര്‍ന്നു.

പ​ര​സ​ഹാ​യം ഇ​ല്ലാ​തെ ഒ​ന്നും ചെ​യ്യാ​നാ​കി​ല്ല. വി​വാ​ഹം ക​ഴി​ഞ്ഞ് വ​ര്‍ഷ​ങ്ങ​ള്‍ പി​ന്നി​െ​ട്ട​ങ്കി​ലും കു​ട്ടി​ക​ള്‍ ഇ​ല്ല. താ​ങ്ങും ത​ണ​ലു​മാ​യി രാ​പ്പ​ക​ലി​ല്ലാ​തെ ഭ​ര്‍ത്താ​വി​നെ പ​രി​ച​രി​ച്ച് പോ​കു​ന്ന​ത് ഭാ​ര്യ​യാ​ണ്.സ​ര്‍ക്കാ​റി​ല്‍ നി​ന്ന്​ പ​ത്ത് ല​ക്ഷം രൂ​പ പ്ര​ഖ്യാ​പി​െ​ച്ച​ങ്കി​ലും ര​ണ്ടു​ല​ക്ഷം രൂ​പ ചി​കി​ത്സ ​െച​ല​വി​നാ​യി ന​ല്‍കി. ബാ​ക്കി എ​ട്ട് ല​ക്ഷം ബാ​ങ്കി​ലാ​ണ് സ​ര്‍ക്കാ​ര്‍ നി​ക്ഷേ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​െൻറ പ​ലി​ശ​യാ​യി മാ​സം 5700രൂ​പ കി​ട്ടും. ഇ​തു​കൊ​ണ്ട് മ​രു​ന്ന് പോ​ലും വാ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ഭ​ര്‍ത്താ​വി​െൻറ അ​ടു​ത്ത് എ​പ്പോ​ഴും ത​െൻറ സാ​ന്നി​ധ്യം വേ​ണ്ടി​വ​രു​ന്ന​തി​നാ​ല്‍ പു​റ​ത്ത് ജോ​ലി​ക്ക് പോ​ലും പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഭാ​ര്യ. ചി​കി​ത്സ​ക്കാ​യി പ​ല​രി​ല്‍ നി​ന്നും വാ​ങ്ങി​യ ക​ട​ങ്ങ​ളു​ടെ പ​ലി​ശ പെ​രു​കു​ക​യാ​ണ്. ഇൗ ​പ​ണം കൈ​യി​ല്‍ ന​ല്‍കി​യാ​ല്‍ ക​ടം തീ​ർ​ക്കാ​മെ​ന്നും ചി​കി​ത്സ​ക്കാ​യി ആ​രു​ടെ മു​ന്നി​ലും കൈ​നീ​േ​ട്ട​ണ്ട അ​വ​സ്ഥ വ​രി​​ല്ലെ​ന്നും മീ​ഖേ​ലി​െൻറ ഭാ​ര്യ ഗീ​ത പ​റ​യു​ന്നു. മീ​ഖേ​ലി​നെ ആ​ശു​പ​ത്രി​യി​ലും വീ​ട്ടി​ലും കാ​ണാ​െ​ന​ത്തി​യ രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ളും അ​ധി​കൃ​ത​രു​മെ​ല്ലാം പ​ല​ത​വ​ണ സ​ഹാ​യ​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്​​തെ​ങ്കി​ലും മ​റ്റൊ​രു സ​ഹാ​യ​വും കി​ട്ടി​യി​​ല്ലെ​ന്നും ഭാ​ര്യ പ​റ​യു​ന്നു.

മ​ക​നാ​യി ക​ട​ലി​ൽ ക​ണ്ണും​ന​ട്ട്​ പി​താ​വ്​


പൂ​ന്തു​റ: ഓ​ഖി​യി​ല്‍ ക​ട​ല​മ്മ കൊ​ണ്ടു​പോ​യ മ​ക​ന്‍ തി​രി​കെ വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ ഇ​ന്നും ക​ട​ലി​ലേ​ക്ക് ക​ണ്ണും ന​ട്ടി​രി​ക്കു​ന്ന രോ​ഗി​യാ​യ പി​താ​വ്​ ഇ​ന്നും തീ​ര​ത്തി​നൊ​രു നൊ​മ്പ​ര​മാ​ണ്.

ഓ​ഖി​യി​ല്‍ പെ​ട്ട് കാ​ണാ​താ​യ​വ​രി​ല്‍ എ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ചേ​രി​യാ​മു​ട്ടം സ്വദേശി വി​നി​ഷി​െൻറ പി​താ​വാ​ണ്​ വി​ൻ​സെൻറ്. കാ​ണാ​താ​കു​മ്പോ​ള്‍ വി​നി​ഷി​ന് 16 വ​യ​സ്സാ​ണ് പ്രാ​യം. കു​ഞ്ഞു​നാ​ളി​ൽ അ​മ്മ ഉ​പേ​ക്ഷി​ച്ച് പോ​യ​താ​ണ്. ഇൗ ​പി​താ​വി​െൻറ കൈ​പി​ടി​ച്ചാ​ണ്​ വ​ള​ർ​ന്ന​ത്. വൃ​ക്ക ത​ക​രാ​റി​ലാ​യ പി​താ​വി​െൻറ​യും മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ജീ​വി​ത​ഭാ​രം മൂ​ലം വി​നി​ഷ്​ ചെ​റു​പ്രാ​യ​ത്തി​ലേ തു​ഴ എ​റി​യാ​ൻ തു​ട​ങ്ങി.

പ​തി​യെ​പ്പ​തി​യെ ക​ട​ലി​നെ​യ​റി​യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഉ​ള്‍ക്ക​ട​ലി​ലേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും പോ​യി​ത്തു​ട​ങ്ങി.

ഓ​ഖി ദി​ന​ത്തി​ല്‍ ക​ട്ട​മ​ര​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ക​ട​ലി​ല്‍പോ​യി ചൂ​ണ്ട​യി​ട്ട് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ ക​ട്ട​മ​രം ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. മ​ക​നെ അ​വ​സാ​ന​മാ​യി ഒ​രു​നോ​ക്ക് കാ​ണാ​ന്‍ ക​ട​ല​മ്മ തി​രി​കെ ത​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇൗ ​പി​താ​വ് എ​ന്നും രാ​വി​ലെ ക​ട​ല്‍ക്ക​ര​യി​ലെ​ത്തി ക​ട​ലി​നെ നോ​ക്കി പ്രാ​ർ​ഥി​ക്കു​ന്ന​ത്. കാ​ണാ​താ​യ​വ​രു​ടെ പ​ട്ടി​ക​യി​ല്‍ വി​നി​ഷി​െൻറ പേ​രും ഉ​ൾ​െ​പ്പ​ടു​ത്തി സ​ര്‍ക്കാ​ര്‍ പ​ണം ബാ​ങ്കി​ല്‍ നി​ക്ഷേ​പി​ച്ച​പ്പോ​ള്‍ പ​കു​തി തു​ക വി​നി​ഷി​െൻറ അ​മ്മ​യു​ടെ പേ​രി​ലും നി​ക്ഷേ​പി​ച്ചു. ത​ന്നെ​യും മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ച് പോ​യ വ്യ​ക്തി​യു​ടെ പേ​രി​ല്‍ മ​ക​െൻറ ജീ​വ​െൻറ വി​ല നി​ക്ഷേ​പി​ച്ച​ത്​ മ​റ്റൊ​രു വേ​ദ​ന​യാ​യി. അ​തും ഇൗ ​പി​താ​വി​നെ മാ​ന​സി​ക​മാ​യി ത​ള​ര്‍ത്തി. ഇൗ ​പ​ണം തി​രി​കെ എ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് വി​നി​ഷി​െൻറ സ​ഹോ​ദ​ര​ങ്ങ​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cyclone OckhiPoonthuraOckhi TragedyTrivandrum
News Summary - It's been four years since the Ockhi Tragedy
Next Story