Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള വി.സി.യുടെ രാജി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാർച്ച്

text_fields
bookmark_border
കേരള വി.സി.യുടെ രാജി ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ മാർച്ച്
cancel

തിരുവനന്തപുരം: ആർ.എസ്.എസ് പരിപാടിയിൽ വിവാദ പരാമർശം നടത്തിയ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. LLB പരീക്ഷ മൂല്യനിർണയത്തിലെ ക്രമക്കേടുകൾ ഉടൻ പരിഹരിച്ച് സുതാര്യവും നീതിയുക്തവുമായ റീവാല്യുവേഷൻ സംവിധാനം നടപ്പിലാക്കണമെന്നും സമരം ആവശ്യപ്പെട്ടു.

കേരള സർവകലാശാലയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. കേരള സർവകലാശാലയെ ആർ.എസ്.എസ് കാവിവൽക്കരണത്തിന് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്നും വിദ്യാർഥികളുടെ ഭാവി തകർക്കാൻ കൂട്ടുനിൽക്കുന്ന വൈസ് ചാൻസലർ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സെക്രട്ടറി രഞ്ജിത ജയരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അമീൻ റിയാസ്, സെക്രട്ടറി ഷിബിൻ റഹ്മാൻ എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡന്റ് ഷാഹിൻ സ്വാഗതം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fraternity Movement Holds Protest March Demanding Kerala VC’s Resignation
Next Story