വിദ്യാർഥിയെ വീടുകയറി അക്രമിച്ച നാലുപേർ അറസ്റ്റിൽ
text_fieldsപോത്തൻകോട്: തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് പ്ലസ്ടു വിദ്യാർത്ഥികള്‍ സഹപാഠിയുടെ വീടുകയറി ആക്രമിച്ച സംഭവത്തിൽ സഹപാഠിയടക്കം 4 പേർ പിടിയിൽ. പോത്തൻകോട് പൂലന്തറ കമുകിൻകുഴി വീട്ടിൽ ആകാശ് (18), പുലന്തറ ഷിജ മനസിൽ ഷമീർ (18), പോത്തൻകോട് വാവറ അമ്പലം ആനക്കോട് തെക്കതിൽ വീട്ടിൽ ബിനോയ് (20)എന്നിവരും ഒരു സഹപാഠിയെയും ആണ് പോത്തൻകോട് പോലീസ് പിടികൂടിയത്. പിടികൂടിയ പ്രതികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
തുണ്ടത്തില്‍ മാധവ വിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ ശാസ്തവട്ടം കളഭത്തിൽ അഭയ് (17) ന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം. ബൈക്കിലെത്തിയ 15 അംഗ സംഘമാണ് വീട്ടില്‍ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ സ്കൂളില്‍ കുട്ടികള്‍ തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന്റെ പ്രതികാരമായിരുന്നു ആക്രമണം. വീട്ടിനകത്ത് അതിക്രമിച്ച് കയറിയ സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് ഇതേ സ്കൂളിലെ കുട്ടികള്‍ ബസ് സ്റ്റാൻഡില്‍ വച്ച് ഒരാളെ കുത്തി പരിക്കേല്‍പ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

