Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൗതുകവും ആകാംക്ഷയുമായി...

കൗതുകവും ആകാംക്ഷയുമായി കന്നി വോട്ടർമാർ

text_fields
bookmark_border
കൗതുകവും ആകാംക്ഷയുമായി കന്നി വോട്ടർമാർ
cancel
camera_alt

ബീ​മാ​പ​ള്ളി ബൂ​ത്തി​ൽ വോ​ട്ട്​ ചെ​യ്ത ആ​സി​ഫും ഹാ​ത്തി​മും

തി​രു​വ​ന​ന്ത​പു​രം: ക​ന്നി​വോ​ട്ട​ർ​മാ​ർ​ക്ക്​ വോ​ട്ട്​ ചെ​യ്യു​ന്ന​തി​ൽ വ്യ​ത്യ​സ്ത മ​ന​സ്ഥി​തി. ബീ​മാ​പ​ള്ളി ബൂ​ത്തി​ലെ​ത്തി​യ ക​ന്നി​വോ​ട്ട​ർ​മാ​രി​ൽ ഒ​രാ​ൾ​ക്ക്​ വോ​ട്ട്​ ചെ​യ്യു​ന്ന​തി​ൽ കൗ​തു​ക​വും ആ​കാം​ക്ഷ​യും. മ​റ്റൊ​രാ​ളു​ടെ പ്ര​തി​ക​ര​ണം​ അ​വ​ധി ല​ഭി​ച്ച​തി​നാ​ൽ വോ​ട്ട് ചെ​യ്യാ​മെ​ന്ന്​ വ​ച്ചു അ​ത്രേ​യു​ള്ളൂ എ​ന്നാ​യി​രു​ന്നു.

എ​ന്താ​ണ് സം​ഗ​തി​യെ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യാ​യി​രു​ന്നു ത​നി​ക്കെ​ന്ന്​ ആ​സി​ഫ്​ പ​റ​ഞ്ഞു. എ​ങ്ങി​നെ​യാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​ത്, എ​ന്തൊ​ക്കെ​യാ​ണ് പോ​ളി​ങ് ബൂ​ത്തി​ലെ സം​വി​ധാ​ന​ങ്ങ​ൾ എ​ന്നൊ​ക്കെ അ​റി​യാ​നു​ള്ള കൗ​തു​ക​മാ​യി​രു​ന്നു മ​ന​സ് നി​റ​യെ. ത​ന്റെ മി​ക്ക സു​ഹൃ​ത്തു​ക്ക​ളും ഇ​തേ ജി​ജ്ഞാ​സ പു​ല​ർ​ത്തു​ന്ന​വ​രാ​ണെ​ന്നും അ​വ​രൊ​ക്കെ വോ​ട്ട്​ ചെ​യ്തെ​ന്ന്​ മെ​സേ​ജി​ട്ടെ​ന്നും ആ​സി​ഫ്​ പ​റ​ഞ്ഞു. ഡി​ഗ്രി പ​ഠ​നം​ക​ഴി​ഞ്ഞ്​ പി.​എ​സ്.​സി കോ​ച്ചി​ങ്​ ക്ലാ​സി​ന്​ പോ​കു​ക​യാ​ണ്​ ആ​സി​ഫ്.

അ​തേ​സ​മ​യം ഇ​വി​ടെ ആ​ദ്യ​മാ​യി വോ​ട്ടി​ടാ​നെ​ത്തി​യ മു​ഹ​മ്മ​ദ്​ ഹാ​ത്തി​മി​ന്‍റെ പ്ര​തി​ക​ര​ണം ത​നി​ക്ക്​ അ​ത്ര വ​ലി​യ താ​ൽ​പ​ര്യ​മൊ​ന്നു​മി​ല്ല എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. എ​ന്നി​രു​ന്നാ​ലും ആ​ദ്യ​മാ​യി വോ​ട്ടി​ടു​ന്ന​തി​ൽ കൗ​തു​ക​മു​ണ്ടാ​യി​രു​ന്നെ​ന്നും ഹാ​ത്തിം പ​റ​ഞ്ഞു. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ ഫി​സി​യോ​ള​ജി​യി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ്​ ചെ​യ്യു​ക​യാ​ണ്​ മു​ഹ​മ്മ​ദ്​ ഹാ​ത്തിം. പു​തു​ത​ല​മു​റ വോ​ട്ട് ചെ​യ്യു​ന്ന​തി​നോ​ട്​ വി​മു​ഖ​ത കാ​ട്ടു​ന്നെ​ന്നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ. അ​തി​നാ​ൽ അ​വ​രെ വോ​ട്ടെ​ടു​പ്പി​ലേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​തു​മു​ത​ൽ ക​മീ​ഷ​ൻ ചെ​യ്തു​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votetrivandrumelectionKerala
News Summary - First-time voters are curious and anxious
Next Story