മോഷണ ഭീതി; ഗ്രാമം വിൽപനക്ക്
text_fieldsമോഷണ ഭീതിയില്‍ വീടുകൾ വിൽപനക്ക് ഒരുങ്ങുന്ന റസ്സല്‍പുരം ഗ്രാമം
പാറശ്ശാല: മോഷണ പരമ്പരയെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ ഒരു ഗ്രാമത്തിലെ അന്തേവാസികള്‍ മുഴുവന്‍ വീടിനും മുമ്പില്‍ വീട് വില്പനയ്ക്ക്,വസ്തു വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡ് സ്ഥാപിച്ചു. റസല്‍പുരം സ്വദേശികളാണ് ജീവിത സമ്പാദ്യം മുഴുവന്‍ വിറ്റഴിച്ച് മറ്റ് ജില്ലകളില്‍ അഭയം പ്രാപിക്കുന്നതിനുള്ള ശ്രമം തുടരുന്നത്. ഒരു വര്‍ഷമായി മോഷണ പരമ്പര ഒരേ രീതിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇവിടെ പകല്‍ സമയം പോലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മോഷ്ടാക്കളെ ഭയന്ന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
മോഷണം സംബന്ധിച്ച് മാറാനല്ലൂര്‍ പൊലിസില്‍ നിരവധി പരാതികളാണ് ലഭിച്ചത്. അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു പ്രതികരണവും വര്‍ഷങ്ങളായി വന്നിട്ടില്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. പ്രതീക്ഷകള്‍ കൂട്ടിവെച്ച് സമ്പാദ്യം മുഴുവന്‍ കൂട്ടിവെയ്ക്കുന്ന വീടുകളില്‍ സംരക്ഷണം ഇല്ലാത്തതിനാല്‍ പലരും വീടും വസ്തുവും ഉപേക്ഷിക്കാന്‍ തയാറാവുന്നു. റസൽപുരം എന്ന് കേട്ടാല്‍ ആരും ഇപ്പോള്‍ മോഷ്ടാക്കളെ ഭയന്ന് പകല്‍സമയത്ത് പോലും അവിടേക്ക് പോകാറില്ല.
മാറനല്ലൂര്‍ സ്റ്റേഷന് പരിധിയിലാണ് ഈ സ്ഥലം. എന്നാല്‍ മോഷണം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാലും മോഷ്ടാക്കളെ പിടികൂടിയെന്ന് ഒരറിവും ലഭിക്കാറില്ല എന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. നിരന്തരം നടക്കുന്ന മോഷണങ്ങളെ കുറിച്ച് പൊലീസില്‍ പരാതികള്നല്കിയതെന്ന് തുടര്‍ന്ന് അവര്‍ ജീപ്പില്‍ പലതവണ പ്രദേശത്ത് കറങ്ങുന്നുണ്ടെങ്കിലും മോഷ്ടാക്കളെ പിടികൂടാൻ കഴിയുന്നില്ല.
ഒരു വര്‍ഷത്തിനിടെ കുഴിവിള കാവുവിള സ്വദേശിയായ ലക്ഷ്മിപുരം ശ്രീകുമാറിന്റെ വീട്ടില്‍ നിന്നും 15 പവന് സ്വര്‍ണാഭരണങ്ങളും വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും മോഷ്ടാക്കള്‍ കവര്‍ന്നു. സമീപവാസിയായ കുഴിവിള കാവുവിള വീട്ടില്‍ ചന്ദ്രന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന നാലര പവന് സ്വര്‍ണ ആഭരണങ്ങളും 20,000 രൂപയും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. മറ്റ് എട്ടോളം വീടുകളിലും മോഷ്ടാക്കള്‍ പകല്‍സമയത്തും രാത്രിയിലുമായി മോഷണം നടന്നു. റസ്സല്‍പുരം ഗ്രാമത്തില്‍ പകല്‍സമയം ഭീതി കൂടാതെ ജീവിക്കാന്‍ കഴിയുന്നില്ലെന്ന പരാതികളാണ് പ്രദേശവാസികള്‍ ഉന്നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

