ഡ്രൈവര്‍ക്ക് അപസ്മാരം; ടിപ്പര്‍ നിയന്ത്രണംവിട്ട് 12ഓളം വാഹനങ്ങളിലിടിച്ചു
text_fieldsമെഡിക്കല്‍ കോളജ്: ഡ്രൈവര്‍ക്ക് അപസ്മാര രോഗബാധയുണ്ടായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി 12ഓളം വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ശനിയാഴ്ച രാത്രി 10ഓടെയാണ് മെഡിക്കല്‍ കോളജ്-ഉള്ളൂര്‍ റോഡില്‍ ഡി.ഡി.ആര്.സിക്ക് സമീപം അപകടം. കുമാരപുരം സ്വദേശി ശ്രീകാന്തിനാണ് ഡ്രൈവിങ്ങിനിടെ അപസ്മാരമുണ്ടായത്.
തുടർന്ന് നിയന്ത്രണംവിട്ട ലോറി വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചശേഷം പൈപ്പ് ലെയ്നിനുവേണ്ടി എടുത്ത കുഴിയില്‍ മറിയുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ശ്രീകാന്തിനെ മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍, കാറുകള്‍ എന്നീ വാഹനങ്ങള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്ന് മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

