Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവീട്ടിൽ വളർത്തിയ...

വീട്ടിൽ വളർത്തിയ തെരുവ് നായ്ക്കളെ കോർപറേഷൻ പിടികൂടി

text_fields
bookmark_border
വീട്ടിൽ വളർത്തിയ തെരുവ് നായ്ക്കളെ കോർപറേഷൻ പിടികൂടി
cancel
Listen to this Article

പോത്തൻകോട്: അയൽവാസിയായ പൊലീസുകാരി വീട്ടിൽ 67 തെരുവുനായ്ക്കളുടെ വളർത്തിയതോടെ പുറത്തിറങ്ങാൻപോലുമാകാതെ ദുരിതത്തിലായ കുടുംബത്തിന് ആശ്വാസമായി നഗരസഭയുടെ ഇടപെടൽ.

ശനിയാഴ്ച നഗരസഭ മേയർ വി.വി രാജേഷിന്റെ നേതൃത്വത്തിൽ നഗരസഭയിലെ തെരുവുനായ്ക്കളെ പിടിക്കുന്ന സംഘമെത്തി മുപ്പതോളം തെരുവ് നായ്ക്കളെ പിടികൂടി നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ മറ്റു നായകളെകൂടി പിടികൂടി വണ്ടിത്തടത്തുള്ള നഗരസഭയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും വീടും പരിസരവും ശുചീകരിക്കുമെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു.

പിടികൂടിയ നായ്ക്കളെ എ.ബി.സി സെന്ററിലേക്ക് മാറ്റി വന്ധീകരിച്ച് 20 ദിവസത്തെ നിരീക്ഷണത്തിനു ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. കാട്ടായിക്കോണം വാർഡിലെ ചെങ്കോട്ടുകോണം സ്വാമിയാർ മഠത്തിന് സമീപം താമസിക്കുന്ന ടെക്‌നോപാർക്ക് ജീവനക്കാരി രമ്യയും കുടുംബവുമാണ് തെരുവ് നായ്ക്കളെകൊണ്ട് ദുരിതത്തിലായത്. കഴക്കൂട്ടം സ്റ്റേഷനിലെ വനിതാ പോലീസുകാരിയുടെ വീട്ടിലെ നായ്ക്കളാണ് അയൽവാസികൾക്ക് ഭീഷണിയായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsstreet dogsTrivandrum News
News Summary - Corporation seizes stray dogs raised at home
Next Story