കൗതുകമായി മൂന്ന് മുളയുള്ള തെങ്ങിൻ തൈ
text_fieldsമൂന്ന് മുളകൾ പൊട്ടിയ തെങ്ങിൻ തൈ
ആറ്റിങ്ങൽ: തേങ്ങയുടെ മൂന്ന് കണ്ണിൽ നിന്നും മുള വന്ന തേങ്ങ പ്രദർശനം കൗതുകമാകുന്നു. കർഷകദിനാചരണത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭാങ്കണത്തിൽ ആറ്റിങ്ങൽ കൃഷി ഭവൻ ഒരുക്കിയ വിപണന കേന്ദ്രത്തിൽ ശ്രദ്ധേയമായത് മൂന്ന് മുളയുള്ള ഗൗളി ഗാത്രം തെങ്ങിൻ തൈയാണ്. നന്നായി പരിപാലിച്ചാൽ മൂന്ന് തൈയ്യും വളർന്ന് 3 തെങ്ങാവുമെന്നാണ് പറയുന്നത്.
മൂന്നും രണ്ടും മുളവന്ന നിരവധി തെങ്ങിൻ തൈകൾ ഇവിടെ സംഘാടകർ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്. തച്ചൻകോട് ദിവ്യ കോക്കനട്ട് നഴ്സറി വിൽപ്പനക്ക് എത്തിച്ച തെങ്ങിൻ തൈകളുടെ കൂട്ടത്തിലാണ് കൗതുകകരമായ തെങ്ങിൻ തൈ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

