Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightChirayinkeezhuchevron_rightറോഡ് പണി പാതിവഴിയിൽ...

റോഡ് പണി പാതിവഴിയിൽ നിർത്തി; വനിത പഞ്ചായത്തംഗം ഓഫിസിൽ കുത്തിയിരുന്നു

text_fields
bookmark_border
female panchayat member sat in office
cancel
camera_alt

റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ​ഞ്ചാ​യ​ത്തം​ഗം ന​സി​യ സു​ധീ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്നു

ചി​റ​യി​ൻ​കീ​ഴ്: റോ​ഡ് പ​ണി പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​aച്ച്​ പ​ഞ്ചാ​യ​ത്തം​ഗം രാ​ത്രി​യി​ലും പ​ഞ്ചാ​യ​ത്ത് എ.​ഇ ഓ​ഫി​സി​ൽ കു​ത്തി​യി​രു​ന്നു. അ​ഴൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ന​സി​യ സു​ധീ​റാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ട​ൻ​വി​ള ഒ​ന്നാം വാ​ർ​ഡി​ലെ റേ​ഡി​യോ കി​യോ​സ്ക് റോ​ഡ് (മ​യ്യ​ത്ത് റോ​ഡ്) കോ​ൺ​ക്രീ​റ്റ് ചെ​യ്യ​ൽ പാ​തി​വ​ഴി​യി​ൽ നി​ർ​ത്തി​യ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​റു​ടെ ഓ​ഫി​സി​നു​മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​ത്.

പ​ഞ്ചാ​യ​ത്തി​ന്റെ ത​ന​ത് ഫ​ണ്ടി​ൽ​നി​ന്ന് അ​നു​വ​ദി​ച്ച അ​ഞ്ചു ല​ക്ഷം രൂ​പ​കൊ​ണ്ട് 80 മീ​റ്റ​ർ കോ​ൺ​ക്രീ​റ്റി​നാ​യി എ​സ്റ്റി​മേ​റ്റ് എ​ടു​ത്ത് റോ​ഡി​ന്റെ ഒ​രു​വ​ശം കോ​ൺ​ക്രീ​റ്റ് ചെ​യ്തു. ബാ​ക്കി പ​ണി ചെ​യ്യാ​ത്ത​തി​നെ​തു​ട​ർ​ന്ന്​ നി​ര​വ​ധി ത​വ​ണ ക​രാ​റു​കാ​ര​നെ​യും എ.​ഇ​യെ​യും സ​മീ​പി​ക്കു​ക​യും പ്ര​സി​ഡ​ന്റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​രെ ക​ണ്ട് പ​രാ​തി​പ്പെ​ടു​ക​യും ചെ​യ്തെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് എ.​ഇ​യെ ഉ​പ​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ന​സി​യ പ​റ​ഞ്ഞു. രാ​ത്രി വൈ​കി​യും പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ഇ​രു​ന്ന വ​നി​താ അം​ഗ​ത്തെ പ്ര​സി​ഡ​ന്റ്, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ, എ.​ഇ, ഓ​വ​ർ​സി​യ​ർ എ​ന്നി​വ​ർ അ​നു​ന​യി​പ്പി​ച്ചു. അ​ടു​ത്ത ദി​വ​സം​ത​ന്നെ ക​രാ​റു​കാ​ര​നെ വി​ളി​ച്ചു വ​രു​ത്താ​മെ​ന്നും പ​ണി ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് രാ​ത്രി എ​ട്ടോ​ടെ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സ​മ​ര​ത്തി​ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പി​ന്തു​ണ​യു​മാ​യി എ​ത്തി. ഉ​റ​പ്പ് പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ വാ​ർ​ഡ് നി​വാ​സി​ക​ളെ അ​ണി​നി​ര​ത്തി സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്​ എ.​ആ​ർ. നി​സാ​ർ, നേ​താ​ക്ക​ളാ​യ മാ​ട​ൻ​വി​ള നൗ​ഷാ​ദ്, ബി​ജു ശ്രീ​ധ​ർ, അ​ൻ​സി​ൽ അ​ൻ​സാ​രി, എ​സ്.​ജി. അ​നി​ൽ​കു​മാ​ർ, രാ​ജ​ൻ കൃ​ഷ്ണ​പു​രം, തോ​ന്ന​യ്​​ക്ക​ൽ സ​ജാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു പു​റ​ത്തും പ്ര​തി​ഷേ​ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road workPanchayat memberTrivandrum News
News Summary - Road work stopped midway
Next Story