ചിറയിൻകീഴ് ബൈജു വധം: പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
text_fieldsശിക്ഷിക്കപ്പെട്ട പ്രതികൾ
തിരുവനന്തപുരം: ചിറയിൻകീഴ് ബൈജു വധ കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവും 6.25 ലക്ഷം രൂപ പിഴയും. ചിറയിൻകീഴ് വില്ലേജിൽ ചരുവിള വീട്ടിൽ പപ്പുക്കുട്ടി മകൻ അജി (59), ചരുവിള വീട്ടിൽ ഉണ്ട സുരേഷ് എന്ന സുരേഷ് (53, സഞ്ചു (43), ഷാജി (42) എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ.
എല്ലാ പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷിച്ചു.തിരുവനന്തപുരം അഞ്ചാം അഡീഷണൽ സെഷൻസ് ജഡ്ജ് സിജു ഷെയ്ക്കിക്കിന്റേതാണ് ഉത്തരവ്.
2007 ഏപ്രിൽ 25നാണ് പരവൂർ നെടുങ്ങോലത്ത് താമസിക്കുന്ന സുധീഷിനെയും സുഹൃത്തുക്കളെയും കുത്തിപരിക്കേൽപ്പിക്കുകയും ബൈജുവിനെ കൊലപ്പെടുത്തുകയും ചെയ്തത്. രണ്ടാം പ്രതി സുരേഷ് മദ്യപിച്ച് വന്ന് അയൽവാസിയായ ലൗലി എന്ന സ്ത്രീക്കെതിരെ അപവാദവും അശ്ലീലവും പറഞ്ഞിരുന്നു. ലൗലിയുടെ സഹോദരൻ സുധീഷ് ഇത് ആവർത്തിക്കരുതെന്ന് പറഞ്ഞു. ഇതിന്റെ വിരോധത്താലാണ് ആക്രമണവും കൊലയും നടന്നതെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എസ്.രാജേഷ്, അഭിഭാകരായ സെബിൻ തോമസ്, എ. ബീനാകുമാരിഎന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

