കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ തലയായി മറിഞ്ഞു; ആര്‍ക്കും പരിക്കില്ല
text_fieldsകാർ തലകീഴായി മറിഞ്ഞു കിടക്കുന്നു
കഴക്കൂട്ടം: കഴക്കൂട്ടം-കാരോട് ബൈപാസിലെ കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയില്‍ കാര്‍ തലകീഴായി മറിഞ്ഞു. ആര്‍ക്കും പരുക്കില്ല.
ഞായറാഴ്ച ഉച്ചക്ക് ഒന്നോടെ കോവളത്തുനിന്ന് വര്‍ക്കലയിലേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. കാര്‍ ഭാഗികമായി തകര്‍ന്നു. മുന്നിലുണ്ടായിരുന്ന മറ്റൊരു കാർ പെട്ടെന്ന് വേഗത കുറച്ചതോടെ വാഹനത്തിലിടിക്കാതിരിക്കാന്‍ ബ്രേക്ക് ചവിട്ടി കാര്‍ വെട്ടിക്കുകയായിരുന്നു. ഇതോടെ ഡിവൈഡറില്‍ തട്ടി കീഴ്മേല്‍ മറിയുകയായിരുന്നു.
കാറിലുണ്ടായിരുന്ന രണ്ട് സഹോദരങ്ങളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

