Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിയന്ത്രണംവിട്ട കാർ റോഡിന് കുറുകെ മറിഞ്ഞു

text_fields
bookmark_border
നിയന്ത്രണംവിട്ട കാർ റോഡിന് കുറുകെ മറിഞ്ഞു
cancel
camera_alt

അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന വൈ​ദ്യു​ത വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ളും മ​റി​ഞ്ഞ കാ​റും

ആറ്റിങ്ങൽ: നിയന്ത്രണംവിട്ട കാർ റോഡിന് കുറുകെമറിഞ്ഞു. കവലയൂർ കുളമുട്ടം റോഡിൽ വെട്ടുകാടിന് സമീപമാണ് അപകടം. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് മറിഞ്ഞത്. വൈദ്യുതി പോസ്റ്റുകളും കാറും തകർന്നു. കുട്ടി ഉൾപ്പെടെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോരേടം സ്വദേശി അലിഫും കുടുംബവുമാണ് വാഹനത്തിലുണ്ടായിരുന്നത്. പോരേടത്ത് നിന്ന് കുളമുട്ടത്തെ ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുവാൻ വരവേയാണ് അപകടം.

നാട്ടുകാർ കാറിനുള്ളിൽ പെട്ട യാത്രക്കാരെ രക്ഷപ്പെടുത്തി. രണ്ട് മണിക്കൂറോളം ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ക്രെയിൻ കൊണ്ടുവന്നാണ് വാഹനം റോഡിൽനിന്ന് നീക്കം ചെയ്തത്. വൈദ്യുതി ലൈനുകളും പോസ്റ്റുകളും റോഡിന് മധ്യത്തായി വീണനിലയിലായിരുന്നു. 30 കെ.എസ്.ഇ.ബി ജീവനക്കാർ രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് റോഡിൽനിന്ന് പോസ്റ്റും ലൈനുകളും മാറ്റിയത്.

മേഖലയിൽ വൈദ്യുതി വിതരണം വൈകുന്നേരമാണ് പുനഃസ്ഥാപിച്ചത്. കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The car went out of control and overturned across the road.
Next Story