കാപ്പാപ്രകാരം കുറ്റവാളിയെ കരുതല്‍ തടങ്കലിലാക്കി
text_fieldsജയന്
വെഞ്ഞാറമൂട്: മോഷണവും ആക്രമണവും ഉൾപ്പെടെയുള്ള കേസുകളില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിയെ കാപ്പാപ്രകാരം കരുതല്‍ തടങ്കലിലാക്കി. പാളയംകെട്ട് ജയന് എന്ന് അറിയപ്പെടുന്ന കോലിയക്കോട് സ്വദേശി ജയനെയാണ് (46) തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലില്‍ കരുതല്‍ തടങ്കലിലാക്കിയത്.
വേളാവൂര്‍ വാഴാട് ദേവീക്ഷേത്രത്തിലെ മോഷണം ഉള്‍പ്പടെ നിരവധി മോഷണ-അക്രമ കേസുകളിലെ പ്രതിയാണ് ഇയാള്‍. വേളാവൂര്‍ ഉല്ലാസ് നഗര്‍, മുണ്ടക്കല്‍, വാരം പ്രദേശങ്ങളിലെ സ്ഥിരം ശല്യക്കാരനായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു. വളര്‍ത്തു നായുമായി കറങ്ങിനടന്ന് പകല്‍ സമയങ്ങളില്‍ മോഷണം നടത്തേണ്ട സ്ഥലങ്ങള്‍ നോക്കി വെക്കുകയും രാത്രിയിലെത്തി മോഷണം നടത്തുകയുമാണ് ഇയാളുടെ രീതി.
ആഗസ്റ്റില്‍ പാളയംകെട്ട് ചരുവിള പുത്തന്‍ വീട്ടില്‍ ശശിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞുവരവെ കാപ്പ ചുമത്തണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി സുദര്ശന് നല്കിയ റിപ്പോര്‍ട്ട് പ്രകരം ജില്ല കലക്ടര്‍ അനുകുമാരി കരുതല്‍ തടങ്കലിന് ഉത്തരവിട്ടു. തുടര്‍ന്ന് കുഞ്ചാലുംമൂട് സ്പെഷ്ല്‍ സബ് ജയിലിലിലെത്തി വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുൽകലാം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

