ബൈക്ക് മോഷണസംഘം പിടിയിൽ
text_fieldsബൈക്ക് മോഷണക്കേസിൽ പിടിയിലായവർ
തിരുവനന്തപുരം: മണ്ണന്തല കോട്ടമുകളിൽനിന്ന് ബൈക്ക് മോഷണം നടത്തിയ മൂന്നംഗസംഘം പിടിയിൽ.
ശ്രീകാര്യം ചാവടിമുക്ക് ശ്രീകൃഷ്ണനഗറിൽ ശ്രീകൃഷ്ണ ഭവനിൽ റിഷിൻ എന്ന അപ്പു (19), മുദാക്കൽ ഇളമ്പത്തടം ഹൈസ്കൂളിന് സമീപം രാജീവ് ഭവനിൽ ശ്രീരാജ് (20), പൗഡിക്കോണം അയിരൂപ്പാറ ജി.എച്ച്.എസ്.എസിന് സമീപം ആതിര ഭവനിൽ അഖിൽ (19) എന്നിവരെയാണ് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം അവസാനദിവസം കോട്ടമുഗൾ വാറുവിളാകത്ത് വീട്ടിൽ സുബിെൻറ പൾസർ മോട്ടോർ സൈക്കിൾ വീടിന് സമീപം പാർക്ക് ചെയ്തിരുന്നത് പ്രതികൾ മോഷ്ടിക്കുകയായിരുന്നു.
മണ്ണന്തല എസ്.എച്ച്.ഒ ജി.പി. സജുകുമാർ, എസ്.ഐമാരായ ഗോപീചന്ദ്രൻ, സജിത് സജീവ്, എ.എസ്.ഐ രാജേന്ദ്രൻ, സി.പി.ഒമാരായ നാസർ, രതീഷ്, അജീഷ്, വിമൽ എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.

