Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightBalaramapuramchevron_rightവിദ്യാര്‍ഥി ഉള്‍പ്പെടെ...

വിദ്യാര്‍ഥി ഉള്‍പ്പെടെ 10 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
വിദ്യാര്‍ഥി ഉള്‍പ്പെടെ 10 പേര്‍ക്ക് തെരുവുനായുടെ കടിയേറ്റു
cancel
camera_alt

ക​ടി​യേ​റ്റ രാ​ഹു​ല്‍

ബാ​ല​രാ​മ​പു​രം: വി​ദ്യാ​ർ​ഥി ഉ​ള്‍പ്പെ​ടെ പ​ത്തി​ലെ​റെ പേ​ർ​ക്ക്​ തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു. ബാ​ല​രാ​മ​പു​രം ശാ​ലി​ഗോ​ത്ര​ത്തെ​രു​വ് സ്വ​ദേ​ശി സ​ദാ​ശി​വ​ന്‍, വെ​ടി​വെ​ച്ചാ​ന്‍കോ​വി​ല്‍ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി രാ​ഹു​ല്‍ എ​ന്നി​വ​രെ ബാ​ല​രാ​മ​പു​രം ഫാ​മി​ലി ഹെ​ല്‍ത്ത് സെൻറ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ്​ വെ​ടി​വെ​ച്ചാ​ൻ​കോ​വി​ലി​ല്‍ ബ​സ്‌ കാ​ത്തു​നി​ല്‍ക്കു​ക​യാ​യി​രു​ന്ന രാ​ഹു​ലി​െൻറ പി​ന്നി​ലെ​ത്തി ഇ​രു​കാ​ലു​ക​ളി​ലും നാ​യ ക​ടി​ച്ച​ത്. രാ​ഹു​ലി​നെ നാ​യ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി വി​ര​ട്ടി​യോ​ടി​ച്ചു. തു​ട​ര്‍ന്ന് ഒ​രു പ​കി​ലോ​മീ​റ്റ​റി​ലെ​റെ റോ​ഡി​ലൂ​ടെ ഓ​ടി​യ നാ​യ ബാ​ല​രാ​മ​പു​രം ജ​ങ്​​ഷ​ന് സ​മീ​പം സ്‌​കൂ​ളി​ന് മു​ന്നി​ൽ​വെ​ച്ച് നാ​ലു​പേ​രെ ക​ടി​ച്ചു. നാ​യ​യെ ക​ണ്ട്​ പ​ല​രും പി​ന്തി​രി​ഞ്ഞ് ഓ​ടി​യ​തി​നെ​തു​ട​ര്‍ന്നാ​ണ്​ കൂ​ടു​ത​ല്‍ ക​ടി​യേ​ല്‍ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്. ഏ​താ​നും പേ​ർ നെ​യ്യാ​റ്റി​ന്‍ക​ര ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി.

എ​ന്നാ​ൽ, ന​ാ​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഒ​രു മാ​സം മു​മ്പ് ഇ​ത്ത​ര​ത്തി​ൽ നെ​യ്യാ​റ്റി​ന്‍ക​ര​യി​ൽ തെ​രു​വു​നാ​യ 14 പേ​രെ ക​ടി​ച്ച സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. ബാ​ല​രാ​മ​പു​രം മേ​ഖ​ല​യി​ലും തെ​രു​വു​നാ​യ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. റോ​ഡ​രി​കി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​താ​ണ്​ തെ​രു​വു​നാ​യ​ക​ള്‍ വ​ര്‍ധി​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന്​ നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogstudenttrivandrum
News Summary - Ten people, including a student, were bitten by a street dog
Next Story