ആറ്റുകാൽ ക്ഷേത്രമില്ലാതെ ആറ്റുകാൽ വാർഡ്
text_fieldsആറ്റുകാൽ ക്ഷേത്രം
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമലയെന്ന് അറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രം ഇനി ആറ്റുകാൽ വാർഡിൽ ഇല്ല. പകരം തൊട്ടടുത്തുള്ള മണക്കാട് വാർഡിലായിരിക്കും പ്രശസ്തമായ ആറ്റുകാൽ അമ്പലം. കോർപറേഷന്റെ വാർഡ് പുനർവിഭജനത്തെ തുടർന്നാണ് ആറ്റുകാൽ ക്ഷേത്രം തൊട്ടടുത്ത വാർഡിൽ എത്തിയത്.101 വാർഡുകളാക്കി പുനർക്രമീകരിച്ച കോർപറേഷന്റെ കരട് വോട്ടർ പട്ടിക വന്നപ്പോഴാണ് ഈ വിവരം അറിയുന്നത്.
ആറ്റുകാൽ ക്ഷേത്രം വാർഡ് മാറിയതിനെതിരെ പ്രതിഷേധവും ശക്തമാണ്. കോർപറേഷനിൽ വാർഡ് കൂട്ടുന്നതിന്റെ ഭാഗമായാണ് നിലവിലെ വാർഡുകളെ വെട്ടിമുറിച്ചത്. ആറ്റുകാൽ വാർഡിലെ എം.എസ്.കെ നഗർ മുതൽ അയ്യപ്പ ക്ഷേത്രം, തുഞ്ചൻ സ്മാരകം, കാർത്തിക കല്യാണ മണ്ഡപം, ആറ്റുകാൽ ക്ഷേത്രം വഴി ബണ്ട്റോഡിലെ ഇരുമ്പ് പാലത്തിലേക്ക് പോകുന്ന റോഡിന്റെ ഇടത് വശം വഴി പാടശ്ശേരിയുടെ ഒരുവശം വരെയുള്ള ഭാഗം നിലവിൽ മണക്കാട് വാർഡിലാണ്. ആറ്റുകാലിൽ നിന്ന് മണക്കാടേക്ക് ചേർത്ത പ്രദേശങ്ങൾ തിരിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

