വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി
text_fieldsപരിക്കേറ്റ പ്രസന്ന
ആറ്റിങ്ങൽ: വീട്ടമ്മയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി; കാൽവിരലുകൾ മുറിഞ്ഞു. നഗരൂർ ആൽത്തറമൂട് കുളങ്ങര മേലതിൽ വീട്ടിൽ പ്രസന്ന (66) യുടെ കാൽവിരലാണ് മുറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം. ആറ്റിങ്ങലിൽ നിന്ന് ചിറയിൻകീഴിലേക്ക് പോവുകയായിരുന്ന ബസിൽ പ്രസന കയറുന്നതിന് മുമ്പ് ബസ് മുന്നട്ടെടുക്കുകയും പ്രസന്ന ബസിൽ നിന്നു പുറത്തേക്ക് വീഴുകയും ചെയ്തു.
ഇവരുടെ ഇരുകാലുകളിലും കൂടി ബസിന്റെ പിൻചക്രം കയറിയിറങ്ങുകയായിരുന്നു. യാത്രക്കാരിയുടെ നിലവിളികേട്ട് മറ്റു യാത്രക്കാരാണ് ബസ് തടഞ്ഞു നിർത്തിയത്. പ്രസന്നയെ വലിയകുന്ന് താലൂക്കാശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്റ്റാൻറിനുള്ളിൽപോലും സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും നിത്യവും അപകടങ്ങൾ ഉണ്ടാക്കുന്നതായി യാത്രക്കാർ പറഞ്ഞു. എന്നാൽ അപകടം സംബന്ധിച്ച് പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലന്ന് പൊലീസ് പറഞ്ഞു.

