Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാർക്കര-പണ്ടകശാല റോഡ് നിർമാണം പാതിവഴിയിൽ; യാത്രക്കാർ ദുരിതത്തിൽ

text_fields
bookmark_border
റെയിൽവേ മേൽപാലം നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ ഈ വഴിയാണ് കടന്നുപോകുന്നത്
ശാർക്കര-പണ്ടകശാല റോഡ് നിർമാണം പാതിവഴിയിൽ; യാത്രക്കാർ ദുരിതത്തിൽ
cancel
camera_alt

ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ ഇ​ള​ക്കി​യി​ട്ട നി​ല​യി​ൽ

ആറ്റിങ്ങൽ: ശാർക്കര-പണ്ടകശാല റോഡ് പണിയുടെ ഭാഗമായി ഓടയുടെ സ്ലാബുകൾ നീക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും പണി ആരംഭിച്ചില്ല. വീതി കുറഞ്ഞ റോഡിൽ ഓട പൊളിച്ചിട്ട് കരാറുകാർ മടങ്ങിയത് തദ്ദേശവാസികൾക്കും യാത്രക്കാർക്കും ദുരിതം സൃഷ്ടിക്കുന്നു.

ജെ.സി.ബി ഉപയോഗിച്ച് ഓട പൊളിച്ചതോടെ പൈപ്പ് പൊട്ടി ഓടയിലും റോഡിലും വെള്ളം നിറഞ്ഞു. ഈ വെള്ളം വറ്റിയാൽ മാത്രമേ പണി ആരംഭിക്കുവാൻ കഴിയൂ എന്നാണ് കരാറുകാർ പറയുന്നത്. റെയിൽവേ മേൽപാലം നിർമാണം നടക്കുന്നതിനാൽ ഭൂരിഭാഗം വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. തിരക്കേറിയ പാതയിൽ സ്ലാബുകൾ കൂടി ഇളക്കി ഇട്ടതോടെ വീതി വീണ്ടും കുറയുകയും അപകടം വർധിക്കുകയും ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharkara-Pandakashala road construction in half way-Passengers in distress
Next Story