കൊലപാതകശ്രമം: നാലുപേർ അറസ്റ്റിൽ
text_fieldsനെടുമങ്ങാട്: കൊലപാതകശ്രമ കേസിലെ നാല് പ്രതികൾ അറസ്റ്റിൽ. അരുവിക്കര ഇരുമ്പ ജംഗ്ഷന് സമീപം റോഡിൽ ബിനു, രാജീവ് എന്നിവരെ കഴിഞ്ഞ 21 ന് മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെയാണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
വട്ടിയൂർക്കാവ് കൊടുങ്ങാനൂർ തിടമംഗലം മാറാത്തല വീട്ടിൽ കിരൺ വിജയ് (27), കൊടുങ്ങാനൂർ പ്ലാവോട് വീട്ടിൽ അഭിലാഷ് (27), മണ്ണറക്കോണം ചുണ്ടവിള വീട്ടിൽ സുജിത്ത് (38), കൊടുങ്ങാനൂർ മാർക്കറ്റ് ജംഗ്ഷൻ ശാസ്താംവിള വീട്ടിൽ അരുൺ കുമാർ (30) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് ഡി. വൈ. എസ്. പി അരുൺ കെ.എസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

