Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചിത്രം തെളിഞ്ഞു;...

ചിത്രം തെളിഞ്ഞു; അങ്കത്തട്ടിൽ 105 സ്ഥാനാർഥികൾ , പ​ത്രി​ക പി​ൻ​വ​ലി​ച്ച​ത് 10 പേ​ർ

text_fields
bookmark_border
ചിത്രം തെളിഞ്ഞു; അങ്കത്തട്ടിൽ 105 സ്ഥാനാർഥികൾ , പ​ത്രി​ക പി​ൻ​വ​ലി​ച്ച​ത് 10 പേ​ർ
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളി​ലും ചി​ത്രം തെ​ളി​ഞ്ഞു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ത്തി​ന് ത​യാ​റാ​യി 105 സ്ഥാ​നാ​ർ​ഥി​ക​ൾ. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 10 പേ​രാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ച്ച​ത്. കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്ന തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലാ​ണ് വ​ലി​യ പി​ന്മാ​റ്റം. ഇ​വി​ടെ അ​ഞ്ച് പേ​രാ​ണ് പ​ത്രി​ക പി​ൻ​വ​ലി​ച്ച​ത്. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 11 ആ​യി. കാ​ട്ടാ​ക്ക​ട​യി​ൽ മൂ​ന്നും പാ​റ​ശ്ശാ​ല​യി​ലും കോ​വ​ള​ത്തും ഓ​രോ​രു​ത്ത​രും പ​ത്രി​ക പി​ൻ​വ​ലി​ച്ചു.

അ​ന്തി​മ ചി​ത്രം തെ​ളി​ഞ്ഞ​തോ​ടെ ഇ​നി​യു​ള്ള ദി​ന​ങ്ങ​ൾ നാ​ടി​ള​ക്കി​യു​ള്ള പ്ര​ചാ​ര​ണ​മാ​ണ്. മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​പ​ര​ന്മാ​ർ വെ​ല്ലു​വി​ളി​യാ​ണ്.തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ കെ.​പി. സു​ധീ​ർ​രാ​ജ്, എ​സ്. ജോ​ൺ എ​ന്നീ സ്വ​ത​ന്ത്ര​ർ പ​ത്രി​ക പി​ൻ​വ​ലി​ച്ച​തോ​ടെ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​പ​ര​ഭീ​ഷ​ണി ഇ​ല്ലാ​താ​യി. വ​ട്ടി​യൂ​ർ​കാ​വ് മ​ണ്ഡ​ല​ത്തി​ൽ അ​പ​ര​ന്മാ​ർ രം​ഗ​ത്തു​ണ്ട്. എ​ട്ട് പേ​ർ മ​ത്സ​രം​ഗ​ത്തു​ള്ള ഇ​വി​ടെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. പ്ര​ശാ​ന്തി​ന് അ​പ​ര​നാ​യി കെ. ​പ്ര​ശാ​ന്തും യു.​ഡി.​എ​ഫി​ലെ കെ. ​മു​ര​ളീ​ധ​ര​ന് അ​പ​ര​നാ​യി പി. ​മു​ര​ളീ​ധ​ര​നും രം​ഗ​ത്തു​ണ്ട്.10 സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള നേ​മം മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ പേ​രി​നു സാ​മ്യ​മു​ള്ള രാ​ജീ​വ്കു​മാ​ർ സ്വ​ത​ന്ത്ര​നാ​യി രം​ഗ​ത്തു​ണ്ട്.

സം​സ്ഥാ​നം ഉ​റ്റു​നോ​ക്കു​ന്ന മ​ത്സ​രം ന​ട​ക്കു​ന്ന ക​ഴ​ക്കൂ​ട്ട​ത്ത് ഏ​ഴ് പേ​രാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. എ​ൽ.​ഡി.​എ​ഫി​ലെ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് അ​പ​ര​നാ​യി കെ. ​സു​രേ​ന്ദ്ര​ൻ നാ​യ​ർ സ്വ​ത​ന്ത്ര​നാ​യി രം​ഗ​ത്തു​ണ്ട്. ചി​റ​യി​ൻ​കീ​ഴ്, നെ​യ്യാ​റ്റി​ൻ​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ഞ്ചും ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ൽ ആ​റും സ്ഥാ​നാ​ർ​ഥി​ക​ളാ​ണു​ള്ള​ത്.

വ​ർ​ക്ക​ല, നെ​ടു​മ​ങ്ങാ​ട്, കോ​വ​ളം മ​ണ്ഡ​ല​ങ്ങ​ളി​ൽ ഒ​മ്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്രം തെ​ളി​ഞ്ഞ​പ്പോ​ൾ വാ​മ​ന​പു​ര​ത്ത് ആ​റ് പേ​രാ​ണ് മ​ത്സ​ര​രം​ഗ​ത്ത്. എ​ൽ.​ഡി.​എ​ഫി​ലെ ഡി.​കെ. മു​ര​ളി​യു​ടെ അ​പ​ര​നാ​യി ജി. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ സ്വ​ത​ന്ത്ര​നാ​യി രം​ഗ​ത്തു​ണ്ട്.

ഏ​ഴ് സ്ഥാ​നാ​ർ​ഥി​ക​ളു​ള്ള അ​രു​വി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ യു.​ഡി.​എ​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​സ്. ശി​വ​കു​മാ​റി​ന് ര​ണ്ട് അ​പ​ര​ന്മാ​രാ​ണു​ള്ള​ത്. സ്വ​ത​ന്ത്ര​ന്മാ​രാ​യ വി.​എ​സ്. ശി​വ​കു​മാ​ർ, എ​സ്. ശി​വ​കു​മാ​ർ എ​ന്നി​വ​രാ​ണ് അ​പ​ര​ന്മാ​ർ. എ​ൽ.​ഡി.​എ​ഫി​ലെ ജി. ​സ്റ്റീ​ഫ​ന് അ​പ​ര​നാ​യി സ്റ്റീ​ഫ​നും രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam NewsTrivandrum NewsKerala Assembly Election 2026
News Summary - assembly election 2026
Next Story