Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാ​ജ പ്ര​മാ​ണം...

വ്യാ​ജ പ്ര​മാ​ണം ച​മ​ച്ച്​ 75 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

text_fields
bookmark_border
വ്യാ​ജ പ്ര​മാ​ണം ച​മ​ച്ച്​ 75 ല​ക്ഷം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ
cancel
camera_alt

രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​യ​മ്പ​ലം ആ​ൽ​ത്ത​റ എ​സ്.​ബി ബ്രാ​ഞ്ചി​ൽ നി​ന്ന് വ്യാ​ജ രേ​ഖ​ക​ൾ ച​മ​ച്ച് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ മൂ​ന്നാം പ്ര​തി മ​ല​യി​ൻ​കീ​ഴ് ക​രി​പ്പൂ​ര് വൈ​ഷ്ണ​വ​ത്തി​ൽ രാ​ജീ​വി​നെ (45) മ്യൂ​സി​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യാ​ജ സ​ർ​വേ ന​മ്പ​റും വ്യ​ജ ലൊ​ക്കേ​ഷ​ൻ സ്​​കെ​ച്ചും ഉ​പ​യോ​ഗി​ച്ച് കേ​സി​ലെ ഒ​ന്നാം പ്ര​തി ദി​നേ​ശി​ന്‍റെ പേ​രി​ൽ വ്യാ​ജ പ്ര​മാ​ണം ത​യാ​റാ​ക്കി ഇ​ല്ലാ​ത്ത വ​സ്തു​വി​ന്‍റെ മൂ​ല്യം പെ​രു​പ്പി​ച്ച് കാ​ണി​ച്ച് ബാ​ങ്കി​ൽ നി​ന്ന് എ​ൻ.​ആ​ർ.​ഐ ലോ​ൺ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

ലോ​ൺ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നാ​ൽ ബാ​ങ്ക് തു​ട​ർ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ഴാ​ണ് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്​ ന​ട​ന്ന​താ​യി മ​ന​സ്സി​ലാ​ക്കി​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ അ​നു​രാ​ജി​നെ ക​ഴി​ഞ്ഞ മാ​സം മ്യൂ​സി​യം പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. വി​ദേ​ശ​ത്ത്​ ക​ഴി​യു​ന്ന ദി​നേ​ഷി​നെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​താ​യി​ പൊ​ലീ​സ്​ അ​റി​യി​ച്ചു. സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ. ​കാ​ർ​ത്തി​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ്യൂ​സി​യം എ​സ്.​എ​ച്ച്.​ഒ വി​മ​ൽ, എ​സ്.​ഐ വി​പി​ൻ, ജെ​യ്സ​ൺ ജോ​സ​ഫ്, സൂ​ര​ജ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ​ത്മ​രാ​ജ്, അ​ജി, മ​നോ​ജ്, അ​നൂ​പ്, ഷൈ​ൻ, രാ​ജേ​ഷ്, ഉ​ദ​യ​ൻ, ഷി​നി എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake documentsMalayalam NewsTrivandrum News
News Summary - Another person arrested in case of embezzling Rs 75 lakh by forging fake documents
Next Story