Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊങ്കാലക്കിടെ സാരിയില്‍ തീ പടര്‍ന്ന് വയോധികക്ക്​ പരിക്ക്

text_fields
bookmark_border
പൊങ്കാലക്കിടെ സാരിയില്‍ തീ പടര്‍ന്ന് വയോധികക്ക്​ പരിക്ക്
cancel

നേമം: ആറ്റുകാല്‍പൊങ്കാലക്കിടെ സാരിയില്‍ നിന്ന്​ തീ പടര്‍ന്ന് വയോധികക്ക്​ ഗുരുതര പരിക്കേറ്റു. കരമന നെടുങ്കാട് സോമന്‍ നഗര്‍ സ്വദേശി സരോജം (70) ആണ് പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 10.30നാണ് സംഭവം. നെടുങ്കാടുള്ള വീടിനു മുന്നിലാണ് സരോജം പൊങ്കാലയിട്ടത്.

പൊങ്കാലയാരംഭിക്കുന്ന വേളയില്‍ വീട്ടില്‍നിന്ന്​ വെള്ളമെടുക്കാന്‍ തിരിയുന്നതിനിടെ സാരിയില്‍ പൊങ്കാലയടുപ്പില്‍ നിന്ന്​ തീ പടരുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഓടിയെത്തിയാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത്. 30 ശതമാനമാണ് ഇവര്‍ക്കു പൊള്ളലേറ്റത്. ഉടന്‍തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - aged women got in juries in fire while offering pongala
Next Story