മാതാവിനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍
text_fieldsനേമം: മദ്യപിക്കുന്നതു വിലക്കിയതിന് മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആള് അറസ്റ്റില്‍. കല്ലിയൂര്‍ മന്നം നഗര്‍ സ്വദേശി അജയകുമാര്‍ (51) ആണ് അറസ്റ്റിലായത്. ഇയാളുടെ മാതാവ് ജയകുമാരി (76) ആണ് മൃഗീയമായ രീതിയില്‍ കൊല്ലപ്പെട്ടത്. അജയകുമാര്‍ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഒരു ബോട്ടില്‍ മദ്യം കുടിച്ചുതീര്‍ത്ത ഇയാള്‍ മറ്റൊരു കുപ്പികൂടി പൊട്ടിച്ച് കുടിക്കാന്‍ ശ്രമിച്ചപ്പോള്‍ മാതാവ് വിലക്കുകയും മദ്യക്കുപ്പി പൊട്ടിച്ച് പുറത്ത് കളയുകയും ചെയ്തു.
ഇതിന്റെ വിരോധത്തിലാണ് മാതാവിനെ ഇയാള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ജയകുമാരിയുടെ കാല്‍ഞരമ്പ് അറത്തുമാറ്റുകയും കൈത്തണ്ട മുറിച്ചുനീക്കുകയും ചെയ്ത പ്രതി കഴുത്തറുത്താണ് ഇവരെ കൊന്നത്. സംഭവത്തിനുശേഷം വീട്ടില്‍നിന്നുതന്നെയാണ് ഇയാള്‍ പോലീസിന്റെ കസ്റ്റഡിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. ജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുനല്‍കി.

