ഫ്രാൻസിൽ നിന്ന് വിദ്യാർഥി വരുത്തിയ കഞ്ചാവ് പാഴ്സൽ പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: ഫ്രാൻസിൽ നിന്ന് എം.ഡി.എം.എ വരുത്തിയ വിദ്യാർഥിക്കായി കഞ്ചാവും എത്തി. വന്ന കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം എറണാകുളം എക്സൈസ് റേഞ്ച് പിടികൂടിയ തിരുവനന്തപുരം പേരൂർക്കട സ്വദേശി അതുൽ കൃഷ്ണയ്ക്കായി (23) ഷില്ലോങിൽ നിന്നു വന്ന കഞ്ചാവ് പാഴ്സലാണ് എക്സൈസ് പിടിച്ചെടുത്തത്.
കിഴക്കേക്കോട്ട ഇന്ത്യ പോസ്റ്റ് പാഴ്സൽ ഹബ്ബിൽ നിന്നാണ് 920 ഗ്രാം കഞ്ചാവടങ്ങിയ പെട്ടി കിട്ടിയത്. ഷില്ലോങിലെ മാവിലായി പോസ്റ്റ് ഓഫിസിൽ നിന്നാണ് ഇത് അയച്ചിരിക്കുന്നത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് സി.ഐ. എ.പി. ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാഴ്സൽ പിടിച്ചെടുത്തത്.
പേരൂർക്കട വിജയ് നിവാസിൽ അതുൽകൃഷ്ണക്കെതിരെ എക്സസൈസ് കേസെടുത്തിട്ടുണ്ട്. പൂർണമായി ഉണങ്ങാത്ത വിത്തുകൾ സഹിതമുള്ളതാണ് കഞ്ചാവ്. കാർബോർഡ് പെട്ടിയിൽ കുട്ടികളുടെ ഡയപ്പർ പായ്ക്കറ്റുകളുടെ അടിയിൽ അഞ്ച് പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ നിയമ വിദ്യാർഥി അതുലിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

