പോത്തൻകോട് 20 പേർക്ക് തെരുവ് നായുടെ കടിയേറ്റു
text_fields20 പേരെ കടിച്ച നായയെ മിഷൻ റാബിസ് ടീം പിടികൂടി കൂട്ടിലടച്ചപ്പോൾ
പോത്തൻകോട്: പോത്തൻകോട് തെരുവു നായുടെ ആക്രമണം; ഇരുപതോളം പേർക്ക് കടിയേറ്റു. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെ പോത്തൻകോട് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ തെരുവുനായ ആക്രമണം ഒന്നര കിലോമീറ്റർ അകലെ പൂലന്തറ വരെയുള്ള 20 പേരെ കടിച്ചു. മൂന്നു സ്ത്രീകളും ഒൻപത ഇതര സംസ്ഥാന തൊഴിലാളികളും ഉൾപെടെയുള്ള ഇരുപതോളം പേർക്കാണ് തെരുവുനായുടെ കടിയേറ്റത്.
വഴിയിൽ കണ്ടവരെയൊക്കെ കടിച്ച നായ പൂലന്തറ ഭാഗത്തേക്ക് ഓടി. എല്ലാവർക്കും കാലിലാണ് കടിയേറ്റത്. കടിയേറ്റവർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. നായയെ പുലന്തറയിൽ നിന്നും മിഷൻ റാബിസ് പ്രവർത്തകർ പിടികൂടി. പിടികൂടിയ നായയെ ഷെൽട്ടറിൽ പാർപ്പിച്ച് നിരീക്ഷിക്കും.
നായ ചത്താൽ മാത്രമേ സാമ്പിൾ ശേഖരിച്ച് പാലോടുള്ള ലബോറട്ടറിയിൽ പരിശോധിച്ച ശേഷം വിഷബാധയുണ്ടോ എന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂ. പോത്തൻകോടും പരിസരപ്രദേശങ്ങളിലും തെരുവുനായയുടെ ശല്യം രൂക്ഷമാണ്. ഇറച്ചി ക്കച്ചവടം പല സ്ഥലങ്ങളിലും ഉള്ളതിനാലാണ് തെരുവുനായ ശല്യം ഇത്രയേറെ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

