പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് 20 ലക്ഷം തട്ടി
text_fieldsമെഡിക്കൽ കോളജ്: പോളണ്ടിൽ ജോലിക്ക് വിസ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മെഡിക്കൽ കോളജിനു സമീപത്തെ സ്വകാര്യ സ്ഥാപനം പലരിൽ നിന്നായി 20 ലക്ഷം രൂപ തട്ടിയെടുത്തായി പരാതി. ഇതു സംബന്ധിച്ച് തട്ടിപ്പിനിരയായ പാലാ ഇടമറ്റം വരകിൽ ഹൗസിൽ ഡാനി തോമസ് ആണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്.
മെഡിക്കൽ കോളേജ് മഠത്തുവിള ലെയ്നിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി. പോളണ്ടിലേക്ക് വിസ തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് ഡാനി തോമസിന്റെയും സുഹൃത്തിന്റെയും മറ്റ് ഉദ്യോഗാർത്ഥികളുടെയും പക്കൽ നിന്നാണ് ഇവർ 20 ലക്ഷം രൂപ വാങ്ങിയത്.
2023 ഫെബ്രുവരി 20 മുതലാണ് ബാങ്ക് അകൗണ്ട് വഴിയും നേരിട്ടും ഉദ്യോഗാർത്ഥികളിൽ നിന്നു പണം സമാഹരിച്ചത്. എന്നാൽ ഇതുവരെയും വിസ ലഭിച്ചില്ല. തുകയും തിരികെ ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾ പരാതി നൽകിയത്. വഞ്ചനാക്കുറ്റത്തിനും വ്യാജരേഖ ചമച്ചതിനുമടക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമാനമായ രീതിയിൽ കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

