ശ്രീകുമാരൻ തമ്പിക്ക് പുരസ്കാര സമർപ്പണം നാളെ
text_fieldsവടക്കാഞ്ചേരി: സ്മൃതി സാംസ്കാരിക-പൈതൃക പഠന വേദി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.15ന് ശ്രീകേരളവർമ വായനശാല ഹാളിൽ പി. ഭാസ്കരൻ അനുസ്മരണവും പുരസ്കാര സമർപ്പണവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. എം.പി. സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണൻ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് പുരസ്കാരം സമ്മാനിക്കും. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ വിശിഷ്ടാതിഥിയാകും.
നഗരസഭ പ്രതിപക്ഷ നേതാവ് കെ. അജിത് കുമാർ, കൗൺസിലർ സന്ധ്യ കൊടക്കാടത്ത്, സ്മൃതി സെക്രട്ടറി കെ.വി. മോഹൻദാസ്, പ്രസിഡന്റ് ജോസഫ് പൂമല എന്നിവർ സംസാരിക്കും.
ശ്രീകേരളവർമ വായനശാല പ്രസിഡന്റ് വി. മുരളി, സ്പന്ദനം പ്രസിഡന്റ് സി.ഒ. ദേവസി, അഡ്വൈസർ അഡ്വ. എൽദോ പൂക്കുന്നേൽ പങ്കെടുക്കും. ഗാനാലാപന പരിപാടി ശശികുമാർ കൊടയ്ക്കാടത്ത് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ജോസഫ് പൂമല, കെ.വി. മോഹൻദാസ്, എ.എൻ. മോഹനൻ, സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പങ്കെടുത്തു.

