Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
text_fieldsbookmark_border
തൃശൂര്‍: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയുടെ ഭാഗമായി നഗരത്തില്‍ തിങ്കളാഴ്ച വൈകീട്ട് നാല് മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കൂടാതെ സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും ഉച്ചക്ക് 12 മുതല്‍ പാര്‍ക്കിങ് അനുവദിക്കില്ല. മറ്റ് സ്വകാര്യ വാഹനങ്ങള്‍ സ്വരാജ് റൗണ്ടിന് പുറത്ത് കോലോത്തുംപാടം ഇന്‍ഡോര്‍ സ്റ്റേഡിയം, അക്വാട്ടിക്കിന് സമീപത്തെ കോര്പറേഷന് പാര്‍ക്കിങ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തന് നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
- പാലക്കാട്, പീച്ചി തുടങ്ങി കിഴക്കന്‍ മേഖലയില്‍നിന്ന് വരുന്ന ബസുകള്‍ ഈസ്റ്റ് ഫോര്‍ട്ട് ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഐ.ടി.സി, ഇക്കണ്ടവാര്യര്‍ ജങ്ഷൻ വഴി ശക്തന് തമ്പുരാന് സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ അതേവഴിയിലൂടെ തന്നെ സർവിസ് നടത്തണം.
- മാന്ദാമംഗലം, പുത്തൂര്‍, വലക്കാവ് ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകള്‍ ഫാത്തിമ നഗര്‍, ഐ.ടി.സി ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യര്‍ ജങ്ഷൻ വഴി ശക്തന് തമ്പുരാന് സ്റ്റാൻഡില്‍ പ്രവേശിച്ച് തിരികെ അതേ വഴിയിലൂടെ പോകണം.
- മണ്ണുത്തി ഭാഗത്തുനിന്ന് വടക്കേ സ്റ്റാൻഡിലേക്ക് വരുന്നവ കിഴക്കേകോട്ടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പുക്കാവ്, രാമനിലയം, അശ്വനി ജങ്ഷൻ വഴി വടക്കേസ്റ്റാന്റില്‍ പ്രവേശിച്ച് തിരികെ ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷൻ ബാലഭവന് വഴി പോകണം.
- മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് വരുന്നവ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പുക്കാവ് ജങ്ഷൻ, അശ്വനി ജങ്ഷൻ വഴി വടക്കേ സ്റ്റാൻഡില്‍ പ്രവേശിച്ച് ഇന്റോര്‍ സ്റ്റേഡിയം ജങ്ഷൻ ബാലഭവന് വഴി പോകണം.
- ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍ തിരുവില്വാമല, മെഡിക്കല്‍ കോളേജ്, അത്താണി, മുണ്ടൂര്‍ വഴി കൊട്ടേക്കാട് എന്നീ ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകള്‍ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂട വടക്കേസ്റ്റാൻഡില്‍ പ്രവേശിച്ച് തിരികെ സർവിസ് നടത്തണം.
- ചേറൂര്, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് വരുന്നവ ബാലഭവന് വഴി ടൗണ്‍ഹാള്‍ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷൻ വഴി അശ്വനി ജങ്ഷനിലൂടെ വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിക്കുകയും ഇന്‍ഡോര്‍ സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ പോകുകയും വേണം.
- കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍ തുടങ്ങി പൂങ്കുന്നം വഴി വരുന്ന ബസുകൾ പാട്ടുരായ്ക്കല്‍ അശ്വനി വഴി ചെമ്പൂക്കാവ് ഈസ്റ്റ് ഫോര്‍ട്ട്-ഐ.ടി.സി ജങ്ഷന് എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന് സ്റ്റാൻഡില്‍ എത്തി തിരികെ സാധാരണ രീതിയില്‍ സർവിസ് നടത്തണം.
- വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട് ഭാഗങ്ങളില്‍ നിന്ന് വരുന്നവ പടിഞ്ഞാറേകോട്ടയില്‍ എത്തി സർവിസ് അവസാനിപ്പിച്ച് തിരികെ അവിടെ നിന്ന് സർവിസ് നടത്തണം.
- കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട, തൃപ്രയാര്‍, ചേര്‍പ്പ് തുടങ്ങി കൂര്‍ക്കഞ്ചേരി വഴി വരുന്നവ ബാല്യ ജങ്ഷനില്‍ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തന് തമ്പുരാന് സ്റ്റാൻഡില്‍ പ്രവേശിച്ച് അവിടെ നിന്ന് തിരികെ സർവിസ് നടത്തണം.
- ഒല്ലൂര്‍, ആമ്പല്ലൂര്‍ വരന്തരപ്പിള്ളി തുടങ്ങിയ ഭാഗങ്ങളിൽ വരുന്ന ബസുകള്‍ മുണ്ടുപ്പാലം ജങ്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന് സ്റ്റാന്‍ഡില്‍ സർവിസ് അവസാനിപ്പിച്ച് അവിടെ നിന്ന് തന്നെ തിരികെ സർവിസ് നടത്തണം.
Next Story

