മൂന്ന് കാറുകൾ കൂട്ടിയിടിച്ചു; ഒരാൾക്ക് പരിക്ക്
text_fieldsഅപകടത്തിൽപ്പെട്ട കാറുകൾ
പെരുമ്പിലാവ്: പെരുമ്പിലാവിലെ പട്ടാമ്പി റോഡിൽ പൈപ്പ് പൊട്ടിയിടത്ത് കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. പട്ടാമ്പിയിലേക്ക് പോയിരുന്ന തൃശൂർ സ്വദേശി ഡോ. വിശ്വജിത്തിെൻറ കാർ ഉൾപ്പെടെ മൂന്ന് കാറുകളാണ് അപകടത്തിൽപ്പെട്ടത്. ഡോക്ടറുടെ കാറിനു മുന്നിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണം.
ആ കാർ നിർത്താതെ പോയി. മൂന്നാമത്തെ കാറിൽ സഞ്ചരിച്ച അങ്കമാലി മൂത്തേടത്ത് അരുണി (31) നാണ് കൈക്ക് പരിക്കേറ്റത്. ഇവർ പെരിന്തൽമണ്ണയിലേക്കാണ് പോയിരുന്നത്. അപകടം നടന്ന സ്ഥലത്ത് പൈപ്പുപൊട്ടി റോഡ് അശാസ്ത്രീയമായി കോൺക്രീറ്റ് ചെയ്തതാണ് നിരന്തരം മേഖലയിൽ അപകടങ്ങൾ സംഭവിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

