Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിധി നിർണയിക്കാൻ...

വിധി നിർണയിക്കാൻ ചെറുപാർട്ടികളും

text_fields
bookmark_border
വിധി നിർണയിക്കാൻ ചെറുപാർട്ടികളും
cancel

തൃ​ശൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​നി പ​ത്ത് ദി​നം കൂ​ടി ബാ​ക്കി​നി​ൽ​ക്കെ എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ്, എ​ൻ.​ഡി.​എ മു​ന്ന​ണി​ക​ൾ ത​മ്മി​ൽ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം ന​ട​ക്കു​ന്ന ജി​ല്ല​യി​ൽ ജ​യ​പ​രാ​ജ​യ​ങ്ങ​ൾ നി​ശ്ച​യി​ക്കു​ന്ന​തി​ൽ ചെ​റു​ത​ല്ലാ​ത്ത സ്വാ​ധീ​ന​വു​മാ​യി ചെ​റു​പാ​ർ​ട്ടി​ക​ളും രം​ഗ​ത്തു​ണ്ട്.

നേ​രി​യ വോ​ട്ടു​ക​ൾ​ക്ക് വി​ധി നി​ർ​ണ​യി​ക്ക​പ്പെ​ടു​ന്ന പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും ആം ​ആ​ദ്മി പാ​ർ​ട്ടി (എ.​എ.​പി), എ​സ്.​ഡി.​പി.​ഐ, വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, ബി.​എ​സ്.​പി, തീ​വ്ര ഇ​ട​തു​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളാ​യ എ​സ്.​യു.​സി.​ഐ, സി.​പി.​ഐ (എം.​എ​ൽ) റെ​ഡ് സ്റ്റാ​ർ തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ പി​ടി​ക്കു​ന്ന വോ​ട്ടു​ക​ൾ നി​ർ​ണാ​യ​ക​മാ​കും. ചെ​റു​പാ​ർ​ട്ടി​ക​ളും അ​പ​ര​ന്മാ​രും പി​ടി​ക്കു​ന്ന വോ​ട്ടു​ക​ൾ എ​ത്ര​ത്തോ​ളം നി​ർ​ണാ​യ​ക​മാ​ണെ​ന്ന് 2016ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ യു.​ഡി.​എ​ഫി​ലെ അ​നി​ൽ അ​ക്ക​ര സി.​പി.​എ​മ്മി​ലെ മേ​രി തോ​മ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് കേ​വ​ലം 43 വോ​ട്ടു​ക​ൾ​ക്കാ​ണ്. അ​ന്ന് അ​വി​ടെ എ​സ്.​ഡി.​പി.​ഐ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ.​കെ. ഗ​ദ്ദാ​ഫി 477 വോ​ട്ടും ബി.​എ​സ്.​പി​യു​ടെ പി.​കെ. സു​ബ്ര​ഹ്മ​ണ്യ​ൻ 419 വോ​ട്ടും നേ​ടി​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. കെ.​യു. അ​രു​ണ​ൻ 2711 വോ​ട്ടി​ന്റെ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് തോ​മ​സ് ഉ​ണ്ണി​യാ​ട​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​വി​ടെ​യും അ​പ​ര​ന്മാ​രു​ടെ​യും ചെ​റു​പാ​ർ​ട്ടി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ നേ​ടി​യ വോ​ട്ടു​ക​ളാ​ണ് ഫ​ല​ത്തെ സ്വാ​ധീ​നി​ച്ച​ത്.

2014ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സാ​റാ ജോ​സ​ഫി​ലൂ​ടെ 44,638 വോ​ട്ടു​ക​ൾ നേ​ടി തൃ​ശൂ​രി​ൽ എ.​എ.​പി വ​ലി​യ ച​ല​നം സൃ​ഷ്ടി​ച്ചി​രു​ന്നു. പി​ന്നീ​ട് ആ ​സ്വാ​ധീ​നം നി​ല​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും ജി​ല്ല​യി​ലെ 13 മ​ണ്ഡ​ല​ങ്ങ​ളി​ൽ 12ലും ​ഇ​ത്ത​വ​ണ ചൂ​ൽ ചി​ഹ്ന​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. തൃ​ശൂ​രി​ൽ റാ​ണി ആ​ന്റോ, ഗു​രു​വാ​യൂ​രി​ൽ പോ​ളി, കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഡോ. ​കെ.​എം. ഫ്രാ​ൻ​സി​സ് റോ​യ്, മ​ണ​ലൂ​രി​ൽ ഡോ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ ചി​റ​യ​ത്ത് തു​ട​ങ്ങി പ്ര​ഫ​ഷ​ണ​ലു​ക​ളെ​യും സാ​ധാ​ര​ണ​ക്കാ​രെ​യും ഇ​റ​ക്കി നി​ഷ്പ​ക്ഷ വോ​ട്ടു​ക​ൾ സ​മാ​ഹ​രി​ക്കാ​നാ​ണ് എ.​എ.​പി​യു​ടെ ശ്ര​മം.

ക​യ്പ​മം​ഗ​ലം (എ.​എം. മു​ഹ​മ്മ​ദ് റി​യാ​സ്), ഗു​രു​വാ​യൂ​ർ (കെ.​വി. അ​ബ്ദു​ൽ നാ​സ​ർ), മ​ണ​ലൂ​ർ (ജി​ലീ​ഫ്), ചേ​ല​ക്ക​ര (വി​നോ​ദ് കു​മാ​ർ) എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​സ്.​ഡി.​പി.​ഐ നേ​രി​ട്ട് ക​ത്രി​ക ചി​ഹ്ന​ത്തി​ൽ ജ​ന​വി​ധി തേ​ടു​ന്നു​ണ്ട്. സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക​ളി​ല്ലാ​ത്ത മ​ണ്ഡ​ല​ങ്ങ​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന.

ജി​ല്ല​യി​ലെ ചി​ല പോ​ക്ക​റ്റു​ക​ളി​ൽ, പ്ര​ത്യേ​കി​ച്ച് തീ​ര​ദേ​ശ-​ന്യൂ​ന​പ​ക്ഷ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ കൃ​ത്യ​മാ​യ വോ​ട്ട് ബാ​ങ്കു​ള്ള​വ​രാ​ണ് എ​സ്.​ഡി.​പി.​ഐ​യും വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യും. ഭ​ര​ണ​ത്തു​ട​ർ​ച്ച​ക്കെ​തി​രെ കേ​ര​ളം വി​ധി​യെ​ഴു​ത​ണ​മെ​ന്ന വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യു​ടെ പ്ര​ഖ്യാ​പ​നം യു.​ഡി.​എ​ഫി​ന് ആ​ശ്വാ​സം ന​ൽ​കു​ന്ന നി​ല​പാ​ടാ​ണ്. സം​ഘ്പ​രി​വാ​റി​ന് വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ളി​ൽ തൊ​ട്ട​ടു​ത്ത വി​ജ​യ​സാ​ധ്യ​ത​യു​ള്ള ജ​നാ​ധി​പ​ത്യ ക​ക്ഷി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കു​മെ​ന്നും പാ​ർ​ട്ടി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

പ്ര​ത്യ​യ​ശാ​സ്ത്ര​പ​ര​മാ​യ വി​യോ​ജി​പ്പു​ക​ൾ മു​ൻ​നി​ർ​ത്തി മ​ത്സ​രി​ക്കു​ന്ന ചെ​റു​കി​ട പാ​ർ​ട്ടി​ക​ൾ എ​ൽ.​ഡി.​എ​ഫ് വോ​ട്ട് ബാ​ങ്കി​ലാ​ണ് വി​ള്ള​ൽ വീ​ഴ്ത്തു​ക. ഗു​രു​വാ​യൂ​രി​ൽ എ​സ്.​യു.​സി.​ഐ (ക​മ്യൂ​ണി​സ്റ്റ്) സ്ഥാ​നാ​ർ​ഥി​യാ​യി സി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, തൃ​ശൂ​രി​ൽ സി.​പി.​ഐ (എം.​എ​ൽ) സ്ഥാ​നാ​ർ​ഥി​യാ​യി അ​ർ​ഷ​ദ് അ​സീ​സ്, ക​യ്പ​മം​ഗ​ല​ത്ത് റെ​ഡ് സ്റ്റാ​ർ സ്ഥാ​നാ​ർ​ഥി​യാ​യി എം.​എം. മ​നോ​ജ് എ​ന്നി​വ​ർ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabha electionelectionThrissur
News Summary - Small parties to decide fate
Next Story