Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതു​ട​ർ​ഭ​ര​ണ​ത്തി​ന്...

തു​ട​ർ​ഭ​ര​ണ​ത്തി​ന് സേ​വ്യ​ർ; തി​രി​ച്ചു​പി​ടി​ക്കാ​ൻ വൈ​ശാ​ഖ്; വോ​ട്ടു​മു​ന്നേ​റ്റ​ത്തി​ന് ഉ​ല്ലാ​സ് ബാ​ബു

text_fields
bookmark_border
തു​ട​ർ​ഭ​ര​ണ​ത്തി​ന് സേ​വ്യ​ർ; തി​രി​ച്ചു​പി​ടി​ക്കാ​ൻ വൈ​ശാ​ഖ്; വോ​ട്ടു​മു​ന്നേ​റ്റ​ത്തി​ന് ഉ​ല്ലാ​സ് ബാ​ബു
cancel
camera_alt

സ്ഥാനാർത്ഥികൾ 

വ​ട​ക്കാ​ഞ്ചേ​രി: മീ​ന​ച്ചൂ​ടി​നെ പോ​ലും വ​ക​വെ​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ചൂ​ടു​പി​ടി​ച്ച് വ​ട​ക്കാ​ഞ്ചേ​രി മ​ണ്ഡ​ലം. മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ എ​ൽ.​ഡി.​എ​ഫും ന​ഷ്ട​പ്പെ​ട്ട പ്ര​താ​പം തി​രി​ച്ചു​പി​ടി​ക്കാ​ൻ യു.​ഡി.​എ​ഫും വ​ൻ വോ​ട്ടു​മു​ന്നേ​റ്റം ല​ക്ഷ്യ​മി​ട്ട് എ​ൻ.​ഡി.​എ​യും രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ മ​ണ്ഡ​ല​ത്തി​ൽ ത്രി​കോ​ണ​പ്പോ​ര് ശ​ക്ത​മാ​യി. വോ​ട്ടെ​ടു​പ്പി​ന് ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ റോ​ഡ് ഷോ​ക​ളും ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ങ്ങ​ളു​മാ​യി വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ് മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളും പ്ര​വ​ർ​ത്ത​ക​രും.

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ണ്ണി​പ്പ​റ​ഞ്ഞും തു​ട​ക്കം കു​റി​ച്ച​വ​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ര​ണ്ടാം​ഊ​ഴം തേ​ടി​യു​മാ​ണ് സി.​പി.​എം സ്ഥാ​നാ​ർ​ഥി​യാ​യ സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. ആ​ശു​പ​ത്രി​ക​ളി​ലെ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ൾ, ഹൈ​ടെ​ക് സ്കൂ​ളു​ക​ൾ, ജ​ല​സ്രോ​ത​സ്സു​ക​ളു​ടെ ന​വീ​ക​ര​ണം, ദീ​ർ​ഘ​കാ​ലം പൂ​ട്ടി​ക്കി​ട​ന്നി​രു​ന്ന സ്പി​ന്നി​ങ് മി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ച്ച​ത് ഉ​ൾ​പ്പെ​ടെ വി​ക​സ​ന​രേ​ഖ​യാ​ണ് എ​ൽ.​ഡി.​എ​ഫ് ജ​ന​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 2021ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ലെ അ​നി​ൽ അ​ക്ക​ര​യെ 15,168 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത് (സേ​വ്യ​ർ ചി​റ്റി​ല​പ്പി​ള്ളി: 81,026, അ​നി​ൽ അ​ക്ക​ര: 65,858). എ​ന്നാ​ൽ, തു​ട​ർ​ന്നു​വ​ന്ന പാ​ർ​ല​മെൻറ്, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ എ​ൽ.​ഡി.​എ​ഫ് വോ​ട്ടു​ക​ളി​ൽ ഇ​ടി​വു​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ, തെ​ക്കും​ക​ര, മു​ള​ങ്കു​ന്ന​ത്തു​കാ​വ്, ആ​വ​ണൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മാ​ത്ര​മാ​ണ് എ​ൽ.​ഡി.​എ​ഫി​ന് വി​ജ​യി​ക്കാ​നാ​യ​ത്. കോ​ല​ഴി, കൈ​പ്പ​റ​മ്പ്, തോ​ളൂ​ർ, അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ യു.​ഡി.​എ​ഫ് ഭ​ര​ണ​ത്തി​ലാ​ണ്.

കോ​ൺ​ഗ്ര​സി​ന്റെ പ​ര​മ്പ​രാ​ഗ​ത മ​ണ്ഡ​ല​മാ​യ വ​ട​ക്കാ​ഞ്ചേ​രി തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹൈ​ക്ക​മാ​ൻ​ഡ് ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് യു​വ​നേ​താ​വ് പി.​എ​ൻ. വൈ​ശാ​ഖ് ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ച​ര​ൽ​പ്പ​റ​മ്പി​ലെ ലൈ​ഫ് മി​ഷ​ൻ ഫ്ലാ​റ്റ് നി​ർ​മാ​ണം ത​ട​ഞ്ഞ് പാ​വ​പ്പെ​ട്ട​വ​രു​ടെ വീ​ടെ​ന്ന സ്വ​പ്നം കോ​ൺ​ഗ്ര​സ് ത​ക​ർ​ത്തു​വെ​ന്ന എ​ൽ.​ഡി.​എ​ഫ് പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​നാ​ണ് യു.​ഡി.​എ​ഫ് ശ്ര​മി​ക്കു​ന്ന​ത്. മ​ണ്ഡ​ല​ത്തി​ൽ വി​ക​സ​ന മു​ര​ടി​പ്പാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്പെ​ടു​ന്ന പ​ദ്ധ​തി​ക​ളേ​ക്കാ​ൾ നി​ർ​മാ​ണോ​ദ്ഘാ​ട​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ അ​ഞ്ചു​വ​ർ​ഷം ന​ട​ന്ന​തെ​ന്നും യു.​ഡി.​എ​ഫ് ആ​രോ​പി​ക്കു​ന്നു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലു​ണ്ടാ​യ മു​ന്നേ​റ്റം വോ​ട്ടാ​ക്കി മാ​റ്റാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് യു.​ഡി.​എ​ഫ് ക്യാ​മ്പ്. രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പെ​ടെ ദേ​ശീ​യ നേ​താ​ക്ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ വൈ​ശാ​ഖി​ന്റെ പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ത്തി​യേ​ക്കും.

എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​ഡ്വ. ഉ​ല്ലാ​സ് ബാ​ബു​വും റോ​ഡ് ഷോ​ക​ളും ക​ൺ​വെ​ൻ​ഷ​നു​ക​ളു​മാ​യി പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ണ്. വ​ല​തു-​ഇ​ട​തു മു​ന്ന​ണി​ക​ളു​ടെ വ​ർ​ഗീ​യ കൂ​ട്ടു​കെ​ട്ടും, സ്വ​ർ​ണ​ക്ക​ട​ത്ത് ഉ​ൾ​പ്പെ​ടെ വി​വാ​ദ​ങ്ങ​ളും മു​ൻ​നി​ർ​ത്തി​യാ​ണ് എ​ൻ.​ഡി.​എ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്ന​ത്. മൂ​ന്ന് മു​ന്ന​ണി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം പൊ​രു​തു​മ്പോ​ൾ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ജ​ന​വി​ധി പ്ര​വ​ച​നാ​തീ​ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electionThrissurKerala Assembly Election 2026
News Summary - Sevya for continued support; Vaishakh for comeback; Ullas Babu for voter turnout
Next Story