തിരുവില്വാമല വഴി സർവിസ് തുടങ്ങുന്നില്ല; യാത്രക്കാരെ വലച്ച് കെ.എസ്.ആർ.ടി.സി
text_fieldsതൃശൂർ: വാഴക്കോട്-പ്ലാഴി സംസ്ഥാനപാതയുടെ നിർമാണം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിനെത്തുടർന്ന് നിർത്തിവെച്ച തിരുവില്വാമല, ചേലക്കര സർവിസുകൾ കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചില്ല.
മണ്ണാർക്കാട്ടേക്ക് പാലക്കാട് പോകാതെ ചേലക്കര, തിരുവില്വാമല, പത്തിരിപ്പാല, േകാങ്ങാട്, ടിപ്പു സുൽത്താൻ റോഡ് വഴി സർവിസ് നടത്തിയിരുന്ന ബസുകളാണ് പിൻവലിച്ചത്. നിലവിൽ മണ്ണാർക്കാട്ടേക്ക് ഈ റൂട്ടാണ് എളുപ്പമാർഗമെന്നിരിക്കെ വടക്കാഞ്ചേരി, ആലത്തൂർ, കുഴൽമന്ദം, പാലക്കാട് വഴി ചുറ്റിയാണ് ബസുകൾ സർവിസ് നടത്തുന്നത്. 23 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടിവരുന്നു. സർവിസ് പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് യു.ആർ. പ്രദീപ് എം.എൽ.എയുടെനേതൃത്വത്തിൽ ഗതാഗത മന്ത്രി ഉൾപ്പെടെയുള്ളവരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അട്ടപ്പാടി മേഖലയിൽനിന്ന് തെക്കൻ ജില്ലകളിലേക്ക് സർവിസ് സർവിസ് വേണമെന്ന ആവശ്യവും ഉന്നയിച്ചു.
ചേലക്കര, തിരുവില്വാമല, പത്തിരിപ്പാല, േകാങ്ങാട് വഴി മണ്ണാർക്കാട് ഭാഗത്തേക്ക് കൂടുതൽ സർവിസ് ആരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കൂട്ടായ്മയും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

