Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനോ​മ്പ് നോ​റ്റ് സ​ന​ൽ...

നോ​മ്പ് നോ​റ്റ് സ​ന​ൽ എ​ഴു​തു​ക​യാ​ണ്.. പ​രി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ൻ ഉ​ദ​യ​മാ​സ​ത്തി​ൽ..​

text_fields
bookmark_border
sanal
cancel
camera_alt

സ​ന​ൽ എ​ന്ന ക​ണ്ണ​ൻ

ചെ​റു​തു​രു​ത്തി: റ​മ​ദാ​ൻ നോ​മ്പ് നോ​റ്റ് സ​ന​ൽ എ​ഴു​തു​ക​യാ​ണ്...​ഹി​ജ​റ​ത​ൻ ന​വ​മാം പു​ണ്യ​മാ​സ​ത്തി​ൽ..​പ​രി​ശു​ദ്ധ ഗ്ര​ന്ഥ​ത്തി​ൻ ഉ​ദ​യ​മാ​സ​ത്തി​ൽ..​വ്ര​ത​ശു​ദ്ധി നി​റ​യ​ട്ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ.. ചെ​റു​തു​രു​ത്തി താ​ഴെ​പ്പ​റ തെ​ക്കേ​ക്ക​ര​മേ​ൽ വീ​ട്ടി​ൽ മോ​ഹ​ന​ൻ-​സു​മ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ സ​ന​ൽ എ​ന്ന ക​ണ്ണ​ൻ (33) ആ​ണ് നോ​മ്പെ​ടു​ത്ത് റ​മ​ദാ​ൻ മാ​സ​ത്തെ പ​റ്റി​യു​ള്ള ഗാ​നം എ​ഴു​തു​ന്ന​ത്.

ചെ​റു​പ്പം മു​ത​ലേ നോ​മ്പി​നെ ഇ​ഷ്ട​പ്പെ​ടു​ന്ന ഇ​ദ്ദേ​ഹം ഒ​രു​വി​ധം വ​ർ​ഷ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി നോ​മ്പെ​ടു​ക്കാ​റു​ണ്ട്. മു​ള്ളൂ​ർ​ക്ക​ര റെ​യി​ൽ​വേ ഗേ​റ്റ് മാ​നാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ജോ​ലി​യും ക​ടു​ത്ത ചൂ​ടും കാ​ര​ണം ചി​ല ദി​വ​സ​ങ്ങ​ളി​ൽ നോ​മ്പെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ഷ​മ​വും സ​ന​ൽ പ​ങ്കു​വെ​ച്ചു. മു​സ്​​ലിം കൂ​ട്ടു​കാ​രും നി​ര​വ​ധി മ​ത​പ​ണ്ഡി​ത​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും നി​ര​വ​ധി അ​റ​ബി ത​ർ​ജ​മ ചെ​യ്ത മ​ല​യാ​ളം പു​സ്ത​ക​ങ്ങ​ൾ വാ​യി​ക്കു​ക​യും ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണ് ന​ബി വ​ച​ന​ങ്ങ​ള​ട​ക്കം വേ​ഗ​ത്തി​ൽ മ​ന​സ്സി​ലാ​ക്കാ​നും എ​ഴു​താ​നും സാ​ധി​ക്കു​ന്ന​തെ​ന്ന് സ​ന​ൽ പ​റ​യു​ന്നു.

കൂ​ടാ​തെ പ​രി​ശു​ദ്ധ ഖു​ർ​ആ​ന്‍റെ മ​ല​യാ​ള പ​രി​ഭാ​ഷ​യും സ​ന​ൽ വാ​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ ന​ബി​ദി​ന​ത്തി​ന് സ​ന​ൽ എ​ഴു​തി​യ പാ​ട്ടു​ക​ൾ ഹി​റ്റാ​യി​രു​ന്നു. നെ​ടു​മ്പു​ര​യി​ലും സ​മീ​പ​ത്തു​മു​ള്ള ഒ​രു​വി​ധം മു​സ്​​ലിം വി​ദ്യാ​ർ​ഥി​ക​ൾ സ​ന​ലി​ന്റെ ഗാ​ന​മാ​ണ് ന​ബി​ദി​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. അ​ന്ന് പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും പ​ള്ളി ഖ​ത്തീ​ബും സ​ന​ലി​നെ ആ​ദ​രി​ച്ചി​രു​ന്നു. റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​നാ​യി പി​താ​വി​ന്‍റെ​യും മാ​താ​വി​ന്‍റെ​യും മി​ക​ച്ച പി​ന്തു​ണ​യു​മു​ണ്ടെ​ന്ന് സ​ന​ൽ പ​റ​യു​ന്നു. ഭാ​ര്യ: അ​ഞ്ജ​ലി. മ​ക​ൻ: അ​ഹാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fastingThrissur NewsRamadan 2024
News Summary - Ramadan 2024
Next Story